നടി അഹാന കൃഷ്ണയും യുവ ഛായാഗ്രാഹകന്‍ നിമിഷ് രവിയും വിവാഹിതരാവുന്നു; മൂന്നുനാള്‍ നീളുന്ന ആഘോഷങ്ങള്‍ കോവളത്ത്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും പ്രശസ്ത നടിയും ഇന്‍ഫ്‌ലുവന്‍സറുമായ അഹാന കൃഷ്ണ വിവാഹിതയാവുന്നു. യുവ ഛായാഗ്രാഹകന്‍ നിമിഷ് രവിയാണ് വരന്‍. സെപ്റ്റംബര്‍ 13-ന് തിരുവനന്തപുരം കോവളം താജ് ഹോട്ടലില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍ നടക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. നിമിഷും അഹാനയും തമ്മിലുള്ള പ്രണയവും ഇരുവരും പങ്കുവയ്ക്കാറുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകളും കുറച്ചകാലങ്ങളായി സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അഹാന പങ്കുവച്ച ചിത്രങ്ങളും അതിന് നല്‍കിയ തലക്കെട്ടും ചര്‍ച്ചയായത്. ‘എന്റെ തങ്കമായ പയ്യനെക്കുറിച്ച് ചിന്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെ അഹാന പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ചര്‍ച്ചയായത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിപുലമായ ആഘോഷങ്ങളാണ് വിവാഹത്തോടനുബന്ധിച്ച് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, പ്രചരിക്കുന്ന വിവാഹത്തീയതിയെക്കുറിച്ചോ വേദികളെക്കുറിച്ചോ അഹാനയോ കുടുംബമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോകയാണ് അഹാന കൃഷ്ണ അവസാനം എത്തിയ സിനിമ. ചിത്രത്തില്‍ കാമിയോ വേഷത്തിലായിരുന്നു അഹാന എത്തിയത്. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വഹിച്ചത് നിമിഷ് രവിയാണ്.
അഹാനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നിമിഷ് രവി. ഇരുവരും തമ്മില്‍ പത്തു വര്‍ഷത്തോളമായി അടുത്ത സൗഹൃദമുണ്ട്. ഇരുവരും ഒന്നിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും മറ്റും മുന്‍പും ശ്രദ്ധ നേടിയിരുന്നെങ്കിലും പ്രണയം ഇരുവരും പരസ്യമായി സ്ഥിരീകരിച്ചിരുന്നില്ല.
അഹാന കൃഷ്ണയുടെ വീട്ടിലെ എല്ലാ സ്വകാര്യ ചടങുകളിലും നിറസാന്നിധ്യമാണ് നിമിഷ് രവിയും കുടുംബവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page