ചന്തേര എംഡിഎംഎ കേസ്; മുഖ്യപ്രതികളായ ആഫ്രിക്കന്‍ സ്വദേശിയും കൂട്ടാളിയായ യുവതിയും പിടിയില്‍

കാസര്‍കോട്: കാറില്‍ കടത്തുന്നതിനിടയില്‍ കാലിക്കടവില്‍ വച്ച് 139.29 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യപ്രതികളായ ആഫ്രിക്കന്‍ സ്വദേശിയും ഉത്തരേന്ത്യന്‍ കണ്ണിയായ യുവതിയും അറസ്റ്റില്‍. ഗുജറാത്ത് സ്വദേശിനിയും ഇപ്പോള്‍ പശ്ചിമബംഗാളില്‍ താമസക്കാരിയുമായ റിയാഖാന്‍ എന്ന സാത്തി ഷേഖ് (31), ഘാന സ്വദേശി സാബെ (35)എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ജില്ലാ പൊലീസ് മേധാവി പി.നിധിന്‍രാജിന്റെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്പി എംപി അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്.
കേസില്‍ അന്തര്‍ സംസ്ഥാന മയക്കുമരുന്നു ശൃംഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ പാറപ്പള്ളി സ്വദേശി കെ മുഹമ്മദ് സാബിറി (32)നെ ആഗസ്റ്റ് 19ന് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്റില്‍ കഴിയുകയായിരുന്ന മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നു ലഭിച്ച വിവര പ്രകാരമാണ് പൊലീസ് അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page