കാസര്‍കോട്: ജില്ലയിലെ പ്രശസ്ത തച്ചുശാസ്ത്ര വിദഗ്ധന്‍ പുല്ലൂര്‍ കേളോത്തെ ലോഹിതാക്ഷന്‍ ആചാരി (45)അന്തരിച്ചു. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്. ദീര്‍ഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. നിരവധി ക്ഷേത്രങ്ങള്‍ക്കും തറവാടുകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചുശാസ്ത്ര സംബന്ധമായ മേല്‍നോട്ടം വഹിച്ചിരുന്നു. ഭാര്യ: അര്‍ച്ചന. മക്കള്‍: ആരോമല്‍, അഭിമന്യു. സഹോദരങ്ങള്‍: മധു, രാജന്‍, സത്യന്‍(ഗള്‍ഫ് ), തുളസി(രാവണീശ്വരം), രേണുക (ചെമ്മനാട്), ബിന്ദു രാവണീശ്വരം(അധ്യാപിക).







