കാസര്‍കോട്: കര്‍ണാടക മുണ്ട്കൂര്‍ വിദ്യാവര്‍ധക പ്രീ യൂനിവേഴ്‌സിറ്റി കോളേജിലെ മുന്‍ പ്രൊഫസറും കുണ്ടംകുഴിയിലെ ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റുമായിരുന്ന പി കുഞ്ഞമ്പു നായര്‍ എടക്കാനം(85) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. ബാര അംബിലാടി ഭഗവതീ ക്ഷേത്ര സമിതി പ്രസിഡന്റായിരുന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ്, മുന്നാട് പീപ്പിള്‍സ് കോളേജ് പ്രിന്‍സിപ്പല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: കെസി ഇന്ദിര(റിട്ട.കൃഷി ഉദ്യോഗസ്ഥ). മക്കള്‍: ഡോ.ധന്യ, ശ്രീകാന്ത്( സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍, പൂന). മരുമക്കള്‍: ചന്ദ്രന്‍(സിപിസിആര്‍ഐ), അഞ്ജലി( സോഫ്റ്റ് വേര്‍ എഞ്ചിനീയര്‍, പൂന). സഹോദരങ്ങള്‍: ഹൈമവതി(നാരന്തക്കുഴി), കല്യാണി പേരിയ, പരേതരായ വിപി കുഞ്ഞികൃഷ്ണന്‍ നായര്‍, അഡ്വ. മാധവന്‍ നായര്‍.







