കടന്നല്‍ കുത്തേറ്റ് ചികില്‍സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തളിപ്പറമ്പ്: കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. തലോറ അങ്കണവാടിക്കടുത്ത് താമസിക്കുന്ന തുണ്ടി വളപ്പില്‍ ഗോകുല്‍ദാസ് (47) ആണ് മരിച്ചത്. 29 ന് രാവിലെ 11 മണിയോടെയാണ് കടന്നല്‍ കുത്തേറ്റത്. തളിപ്പറമ്പ് പുഴക്കുളങ്ങര എന്ന സ്ഥലത്ത് കാപാലികുളങ്ങര ക്ഷേത്രത്തിലെ സമീപം താമസിക്കുന്ന ഗോപാലന്റെ വീട്ടില്‍ തേങ്ങ പറിക്കുന്നതിനിടെ തെങ്ങില്‍ നിന്നും കടന്നല്‍ കുത്തേല്‍ക്കുകയായിരുന്നു. ഉടനെ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. പരേതനായ കണ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: ഷൈനി. …

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം; എസ് എഫ് ഐ നേതാവിനെ സി പി എം പുറത്താക്കി

കണ്ണൂര്‍: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ എസ് എഫ് ഐ നേതാവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു സി പി എം പുറത്താക്കി. കെ. നവനീതിനെയാണ് പുറത്താക്കിയത്. പരാതിക്കാരിക്ക് നിയമസഹായം നല്‍കുമെന്നും സി പി എം ചുഴലി ലോക്കല്‍ കമ്മിറ്റി അറിയിപ്പില്‍ വ്യക്തമാക്കി. പൈസക്കരി ദേവമാതാ കോളേജിലെ യു യു സിയാണ് നവനീത്. ആഗസ്റ്റ് 20ന് ആണ് കേസിനാസ്പദമായ സംഭവം. വീടിനു പുറത്തുള്ള കുളിമുറിയില്‍ കുളിക്കുകയായിരുന്നു യുവതി. ഇതിനിടയില്‍ ഭിത്തിയിലെ വിടവിലൂടെ മൊബൈല്‍ ഫോണ്‍ …

കുമ്പള, കൃഷ്ണ നഗറില്‍ അധ്യാപക ദമ്പതികളുടെ വീട്ടില്‍ കവര്‍ച്ച; സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു; ബാഗിൽ സൂക്ഷിച്ചിരുന്ന പണം സുരക്ഷിതം

കാസര്‍കോട്: ഓണാഘോഷത്തിനായി സ്വന്തം വീട്ടിലേയ്ക്കു പോയ സമയത്ത് അധ്യാപക ദമ്പതികളുടെ വീടു കുത്തി തുറന്ന് കവര്‍ച്ച നടത്തിയതായി പരാതി. കൊടിയമ്മ, സ്‌കൂളിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ ടി.ജെ. തോമസിന്റെഇരുനില വീട്ടിലാണ് കവര്‍ച്ച നടന്നത്. തോമസും ഭാര്യയും കുമ്പളയിലെ സ്‌കൂളിലെ പ്രധാനാധ്യാപികയുമായ സോഫിയാമ്മയും ഓണാഘോഷത്തിനു സ്വദേശമായ തളിപ്പറമ്പ്, ആലക്കോട്, തേര്‍ത്തല്ലിയിലെ വീട്ടിലേയ്ക്കു പോയിരുന്നു. 22ന് രാവിലെയാണ് ഇരുവരും വീട്ടില്‍ നിന്നു ഇറങ്ങിയത്. ഇന്ന് (തിങ്കള്‍) രാവിലെ ഒന്‍പതുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനില വീടിന്റെ മുന്‍വശത്തെ …

തൃക്കരിപ്പൂര്‍ കടപ്പുറത്ത് പുഴയ്ക്ക് സമീപം 48 കാരന്‍ കുഴഞ്ഞുവീണു മരിച്ചു

തൃക്കരിപ്പൂര്‍: 48 കാരനെ പുഴയ്ക്ക് സമീപം കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ കടപ്പുറം അംബേദ്കര്‍ ജട്ടിക്ക് സമീപം താമസിക്കുന്ന പണിക്കറെ ഭാസ്‌കരന്റെ മകന്‍ കെ.രഘു ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് ഇയാളെ വീടിന്ന് സമീപത്തെ പഴയോരത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നിര്‍മാണത്തൊഴിലാളിയായിരുന്നു. അവിവാഹിതനായിരുന്നു. വലിയപറമ്പ കടപ്പുറത്തെ ഭാസ്‌കരന്റെയും പരേതയായ നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: …

പിറന്നാള്‍ ദിനം ആഘോഷിച്ചതിന് പിന്നാലെ 14 കാരന്‍ വീട്ടില്‍ മരിച്ച നിലയില്‍

മംഗളൂരു: പിറന്നാള്‍ ദിനം ആഘോഷിച്ചതിന് പിന്നാലെ 14 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി ബന്ദാരു കുരിയാലയിലെ ഭരത് ഗൗഡയുടെ മകന്‍ ബികെ ശ്രാവണ്‍(14)ആണ് മരിച്ചത്. ഹാലെകോട്ടിലെ വാണി ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ചയായിരുന്നു ശ്രാവണിന്റെ 14-ാം പിറന്നാള്‍ ദിനം. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം വൈകീട്ട് പിറന്നാള്‍ ദിനം ആഘോഷിച്ചിരുന്നു. ഞായറാഴ്ച രാവിലെ കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ധര്‍മ സ്ഥല പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നാരമ്പാടിയില്‍ കാര്‍ ഓട്ടോയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

കാസര്‍കോട്: ബദിയഡുക്ക, നാരമ്പാടിയില്‍ ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. നാരമ്പാടി പള്ളത്തെ അനീഷി (22)നാണ് പരിക്കേറ്റത്. ഇയാളെ ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ (ഞായര്‍) രാത്രി ഏഴരമണിയോടെ നാരമ്പാടി നെല്ലിയടുക്കത്താണ് അപകടം. കറുവത്തടുക്ക ഭാഗത്ത് നിന്നും എത്തിയ കാറാണ് ഓട്ടോയില്‍ ഇടിച്ചതെന്നു പറയുന്നു.

അധ്യാപക ബോണസ് : ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടം

പി പി ചെറിയാൻന്യൂയോർക്ക് :ന്യൂയോർക്ക് സിറ്റി അധ്യാപക യൂണിയനും മേയർ സോഹ്രാൻ മാംദാനിയും തമ്മിൽ നിയമപോരാട്ടത്തിലേക്ക്. സ്‌കൂൾ പാരാപ്രൊഫഷണലുകൾക്ക് 10,000 ഡോളർ വരെ ബോണസ് നൽകുന്ന ‘റെസ്‌പെക്ട് ചെക്ക് ആക്ട്’ തടയാൻ മാംദാനി ഭരണകൂടം നൽകിയ കേസിനെതിരെയാണ് യൂണിയൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ തിരഞ്ഞെടുപ്പിൽ മാംദാനിയെ പിന്തുണച്ചിരുന്ന യുണൈറ്റഡ് ഫെഡറേഷൻ ഓഫ് ടീച്ചേഴ്സ് , ഈ നിയമം നിയമപരമാണെന്നും തൊഴിലാളികളുടെ അവകാശങ്ങളെ ലംഘിക്കുന്നില്ലെന്നും വ്യക്തമാക്കി. എന്നാൽ, പൊതുജീവനക്കാരുടെ കൂട്ടായ വിലപേശൽ അവകാശങ്ങളെ നിയമം ബാധിക്കുന്നുവെന്നാണ് മേയറുടെ …

ഓപ്പറേഷന്‍ തൂഫാനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് അഷ്‌റഖ മീലാദ് ഫെസ്റ്റ്

ചെങ്കള: കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനമായ ഓപ്പറേഷന്‍ തൂഫാനിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റഹ്‌മത്ത് നഗര്‍ അല്‍ മദ്രസത്തുല്‍ ബദ്രിയ വിദ്യാര്‍ഥികള്‍. മദ്രസയില്‍ നടന്ന ‘അഷ്‌റഖ മീലാദ് ഫെസ്റ്റി’ന്റെ ഭാഗമായാണ് ലഹരിക്കെതിരെ വേറിട്ട സന്ദേശവുമായി കുരുന്നുകള്‍ രംഗത്തെത്തിയത്.‘ഒരുമിച്ച് നില്‍ക്കാം, ഒറ്റക്കെട്ടായി പോരാടാം, ലഹരിയെ നമ്മുടെ നാട്ടില്‍ നിന്ന് തുടച്ചുനീക്കാം, ജീവിതത്തോട് ‘യെസ്’ എന്ന് പറയാം’ എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ദഫ്, ഫ്‌ളവര്‍ ഷോ തുടങ്ങിയ വിവിധ കലാപരിപാടികളിലൂടെ ലഹരി സമൂഹത്തിലും യുവതലമുറയിലും ഉണ്ടാക്കുന്ന വിപത്തുകള്‍ വിദ്യാര്‍ഥികള്‍ വേദിയില്‍ അവതരിപ്പിച്ചു. …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മുന്‍ സൈനികന്‍ മരിച്ചു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ സൈനികന്‍ മരിച്ചു.കോട്ടയം, ഏറ്റുമാനൂര്‍, ടൈറ്റസ് കുര്യന്‍ ആണ് മരിച്ചത്. ഇന്നലെ (ഞായര്‍) രാത്രി വീട്ടുകാരുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ ടൈറ്റസ് കുര്യന്‍ കാറോടിച്ച് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. വെങ്ങാനൂര്‍ ജംഗ്ഷന് സമീപം അയ്യങ്കാളി സ്‌കൂളിനു അടുത്ത് എത്തിയപ്പോഴാണ് കാറിന് തീപിടിച്ചത്. നിമിഷങ്ങള്‍ക്കകം തീ ആളിപ്പടര്‍ന്നതോടെ കാര്‍ പിന്നോട്ട് നീങ്ങി മതിലിനു അരികില്‍ നില്‍ക്കുകയായിരുന്നു. തൊട്ടുപിന്നാലെ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാറിന്റെ നമ്പര്‍ …

കാട്ടാനയ്ക്കുമുണ്ട് മൗലികാവകാശം

നാരായണന്‍ പേരിയ കാട് കുലുക്കി നടന്നു വരുന്നുകരിമല പോലൊരു കൊമ്പന്‍മുമ്പില്‍ച്ചെന്നാല്‍ വന്‍പുലിയേയുംകൊമ്പില്‍ കോര്‍ക്കും വമ്പന്‍! കാട് കുലുങ്ങുമ്പോള്‍ കാട്ടിലെ വന്‍ മരങ്ങള്‍ കടപുഴങ്ങി വീഴും. പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാവും. പരിസ്ഥിതി നാശത്തിന് കാരണമാക്കിയത് കൊമ്പനാനകളാണ്. ഒന്നാം പ്രതിയാക്കി ആനയുടെ പേരില്‍ കേസെടുക്കേണ്ടതാണ്. എന്നാല്‍ സുപ്രീംകോടതി പറയുന്നു, ആനക്കൂട്ടങ്ങള്‍ക്ക് ദോഷമാകാനിടയുള്ളതൊന്നും ചെയ്യാന്‍ പാടില്ല; അത് കുറ്റമാണ് എന്ന്. ആനത്താരകളില്‍ തടസ്സമുണ്ടാക്കരുത്. തടസ്സമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളൊന്നും പാടില്ല. ആനത്താരകള്‍- ആന സഞ്ചരിക്കുന്ന വഴികള്‍- എവിടെയെല്ലാം ഉണ്ട് എന്നറിയാന്‍ രാജ്യവ്യാപക സര്‍വേ നടത്തണം. …

വിവാഹത്തിനു കരുതി വെച്ച 50 പവൻ മോഷ്ടിച്ച സംഭവം; രണ്ട് സ്ത്രീകളടക്കം മൂന്നുപേര്‍ പിടിയില്‍

തൃശൂർ: തോളൂരില്‍ വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവൻ കവർച്ച നടത്തിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ. പീച്ചി പാണഞ്ചേരി പുളിക്കല്‍ സന്തോഷ് എന്ന കല്‍ക്കി(44), മണലൂര്‍ എങ്ങണ്ടി വീട്ടില്‍ സജിത(46), ശ്രീനാരായണപുരം കോതപറമ്പ് കാരിയെഴുത്ത് അഖില (35) എന്നിവരാണ് പിടിയിലായത്. ഈമാസം 20നാണ് പറപ്പൂര്‍ സെന്ററില്‍ തുണിക്കട നടത്തുന്ന നാലകത്ത് സക്കീറിന്റെ വീട്ടില്‍ കവർച്ച നടന്നത്. ഓണക്കാലമായതിനാല്‍ കടയടക്കാന്‍ വൈകിയ വീട്ടുടമ രാത്രി ഒരു മണിക്ക് വീട്ടില്‍ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മകളുടെ കല്യാണ …

ട്രെയിനിലെ കോച്ചിനുള്ളിൽ സീറ്റിനടിയിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം; ബലാൽസംഗത്തിന് ഇരയായെന്ന് സംശയം, അന്വേഷണം തുടങ്ങി

ബംഗളൂരു: ട്രെയിനിലെ കോച്ചിനുള്ളിൽ യുവതിയുടെ അർധ നഗ്ന മൃതദേഹം. കോച്ചിലെ സീറ്റിനടിയിലായിരുന്നു മൃതദേഹം. യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതാണോ എന്നാണ് സംശയം. ഞായറാഴ്ച രാവിലെ കർണാടക ധാർവാഡ് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളിലെ സീറ്റിനടിയിലായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ട്രെയിനിലെ പതിവ് പരിശോധനയ്ക്കിടെയാണ് ജീവനക്കാർ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ധാർവാഡ് റെയിൽവേ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. രാത്രി ഒറ്റയ്ക്കായ യുവതിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതാണോ എന്ന സംശയം പൊലിസ് പ്രകടിപ്പിച്ചു. മൃതദേഹം അർധ നഗ്നമായ …

കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; 53കാരനെ കയ്യോടെ പിടികൂടി പൊലീസ്

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. കാക്കൂർ ചാലങ്ങോട്ട് മനയിൽ ബിജുവിനെയാണ് (53) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര സ്വദേശിയായ യുവതിക്ക് നേരെയാണ് ഇയാൾ അതിക്രമമുണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. മാനാഞ്ചിറയിൽ ബസ് എത്തിയപ്പോൾ ബിജു യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കൈവച്ച് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് യുവതി പ്രതികരിക്കുകയും ബസിൽ ബഹളം വക്കുകയും ചെയ്തു. വലിയ ഒച്ചപ്പാട് …

ഇന്നത്തെ പ്രധാന വാർത്തകൾ

​നേപ്പാളിലെ പ്രളയ ദുരന്തത്തിൽ. 700-ലധികം ആളുകൾ മരണപ്പെട്ടു. രക്ഷാപ്രവർത്തനം ശക്തമായി തുടരുന്നതിനൊപ്പം വിവിധ രാജ്യങ്ങൾ അടിയന്തര സഹായങ്ങൾ എത്തിക്കുന്നുണ്ട്. ​ഹോർമുസ് കടലിടുക്കിൽ സംഘർഷം: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുകയും ഇത് ആഗോള എണ്ണവിപണിയെയും സാമ്പത്തിക വിപണികളെയും സാരമായി ബാധിക്കുകയും ചെയ്തു. ​ സ്വിറ്റ്സർലൻഡിൽ നടന്ന ഒരു സംഗീതപരിപാടിക്കിടെ ഉണ്ടായ വെടിവെപ്പിൽ പോലീസ് തിരച്ചിൽ ആരംഭിച്ചു. ഭീകരാക്രമണ സാധ്യതയും അന്വേഷിക്കുന്നുണ്ട്. സൈപ്രസ് തീരത്ത് 270-ഓളം യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 7 …