കാസര്‍കോട്: ഒരു മാസം മുമ്പ് അച്ഛന്‍ മരിച്ചതിന് പിന്നാലെ മകനും മരിച്ചു. മുള്ളേരിയ ഹുന്‍സെടുക്ക സ്വദേശിയും കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലിക ഡ്രൈവറുമായിരുന്ന യശ്വന്ത കുമാര്‍ (52) ആണ് മരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇദ്ദേഹത്തിന്റെ പിതാവും റിട്ടേര്‍ഡ് ഹെഡ്മാസ്റ്ററുമായ വീരോജിരാവു ഒരു മാസം മുമ്പാണ് മരിച്ചത്. മാതാവ്: ജയലക്ഷ്മി. ഭാര്യ: യശോദ, മക്കള്‍: ചൈതന്യ, ശരണ്യ. സഹോദരങ്ങള്‍: പ്രവീണ്‍ കുമാര്‍, കിഷോര്‍ കുമാര്‍.







