കുമ്പള: കുമ്പള പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ‘മാധ്യമോണം’എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസ് ഫോറം അംഗങ്ങള്‍ക്കുള്ള ഓണക്കോടി യുവ വ്യാപാരി അഷ്‌റഫ് സ്‌കൈലര്‍ വിതരണം ചെയ്തു.
കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌റഫ് കര്‍ള ഉദ്ഘാടനം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് അബ്ദുല്ല കുമ്പള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുന്‍ പ്രസിഡന്റ് യു.പി. താഹിറ യൂസുഫ് മുഖ്യാതിഥിയായി. പ്രസ് ഫോറം സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ്, പുരുഷോത്തം ഭട്ട്, അബ്ദുല്‍ ലത്തീഫ് ഉളുവാര്‍, റഷീദ് ബന്തിയോട്, കെ.എം. സത്താര്‍, ധനരാജ് ഉപ്പള, താഹിര്‍ ഉപ്പള, സുബൈര്‍ കുക്കാര്‍, സൈനുദ്ദീന്‍ അട്ക്ക, അബ്ദുല്‍ ലത്തീഫ് കുമ്പള സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന പരിപാടിയില്‍ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി. അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികള്‍ക്കായി മ്യൂസിക്കല്‍ ചെയര്‍, ബലൂണ്‍ പൊട്ടിക്കല്‍, ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.







