രാജ്യതലസ്ഥാനത്ത് ഓടുന്ന ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിനിരായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 16കാരി ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ജീവനക്കാര്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവര്‍ കുല്‍ദീപിനെയും കണ്ടക്ടര്‍ സന്ദീപിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്ലീപ്പര്‍ ബസ് പിടിച്ചെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. ഓഗസ്റ്റ് 4 ന് രാത്രിയില്‍ കശ്മീരി ഗേറ്റ് ഐഎസ്ബിടിക്ക് സമീപമാണ് സംഭവം നടന്നത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചെന്നു പൊലീസ് പറഞ്ഞു. ഉത്തര്‍പ്രദേശിലെ മൈന്‍പുരി സ്വദേശിയാണ് പെണ്‍കുട്ടി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കുടുംബത്തെ അറിയിക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങി നോയിഡയിലെ തന്റെ ബന്ധുവിനെ കാണാന്‍ പോകുകയായിരുന്നു. കനത്ത മഴ കാരണം വഴിതെറ്റി ഗ്രേറ്റര്‍ നോയിഡയിലെ ‘പാരി ചൗക്കില്‍’ എത്തി. തുടര്‍ന്ന് യാത്രയ്ക്കായി സഹായം ചോദിച്ച് ഒരു ഒഴിഞ്ഞ സ്വകാര്യ സ്ലീപ്പര്‍ ബസ് കൈകാണിച്ചു നിര്‍ത്തി. ബസ് നോയിഡ സെക്ടര്‍ 63 ലേക്ക് പോകുകയാണെന്നും അവിടെ ഇറക്കാമെന്നും ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടിയെ അറിയിച്ചു. ബസ് നീങ്ങിത്തുടങ്ങിയ ഉടനെ കണ്ടക്ടര്‍ അശ്ലീല ആംഗ്യം കാണിക്കാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പെണ്‍കുട്ടിയെ പലതവണ ബലാത്സംഗം ചെയ്തതായും എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡിസിപി നോര്‍ത്ത് ഭട്ട് പറഞ്ഞു. സംഭവത്തിനു ശേഷം ഏകദേശം 47 കിലോമീറ്റര്‍ അകലെയുള്ള ഡല്‍ഹി കാശ്മീരി ഗേറ്റ് ബസ് ടെര്‍മിനലിന് സമീപം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി കശ്മീരി ഗേറ്റ് പൊലീസിനെ സമീപിച്ച് സംഭവം പറഞ്ഞു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വടക്കന്‍ ഡല്‍ഹിയിലെ തിമാര്‍പൂരിലെ ഒരു ബസ് പാര്‍ക്കിംഗ് സ്ഥലത്ത് നിന്ന് രണ്ട് പ്രതികളെയും പിടികൂടി. പിടിച്ചെടുത്ത സ്ലീപ്പര്‍ ബസ് ഫോറന്‍സിക് പരിശോധനയ്ക്കായി പൊലീസ് അയച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page