കുമ്പള ടൗണിലെ ബദിയടുക്ക റോഡില്‍ ലോറി കയറി ഓവുചാലിന്റെ സ്ലാബ് തകര്‍ന്നു

കാസര്‍കോട്: കുമ്പള ടൗണിലെ ബദിയടുക്ക റോഡില്‍ ലോറി കയറി ഓവുചാലിന്റെ സ്ലാബ് തകര്‍ന്നു. ഇതേ തുടര്‍ന്ന് ലോറി വഴിയില്‍ കുടുങ്ങി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബദിയടുക്ക മുള്ളേരിയ കെഎസ്ടിപി റോഡിലാണ് അപകടം. ഓവുചാലു നിര്‍മിച്ച് ഇത് മൂന്നാംതവണയാണ് ലോറി കയറി സ്ലാബ് തകരുന്നത്. സ്ലാബ് നിര്‍മിച്ചതില്‍ അശാസ്ത്രീയതയുണ്ടെന്ന് നേരത്തെ തന്നെ നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഒടുവില്‍ ക്രെയിന്‍ എത്തിച്ച് ലോറി നീക്കം ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page