നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് തൈക്കടപ്പുറം സ്വദേശിയായ യുവാവ് മരിച്ചു; അപകടം ഐങ്ങോത്ത് ദേശീയപാതയിൽ

കാസർകോട്: നിർത്തിയിട്ട ലോറിയിൽ ബൈക്കിടിച്ച് തൈക്കടപ്പുറം സ്വദേശിയായ യുവാവ് മരിച്ചു. കണിച്ചിറ താഴെക്കാവിന് സമീപത്തെ ഹരീഷാ(49)ണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ ദേശീയപാതയിലെ ഐങ്ങോത്ത് പെട്രോൾ പമ്പിന് മുൻവശം വച്ചാണ് അപകടം നടന്നത്. ഐങ്ങോത്ത് വെൽഡിങ് ഷോപ്പ് നടത്തുന്ന ഹരീഷ് ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഇയാൾ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട ലോറിയിൽ വന്നിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹരീഷിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. അപകട വിവരം അറിഞ്ഞ് ഹൊസ് …

ഉത്സവാവധി കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്കും സ്റ്റോപ്പുകൾക്കും ഇടപെടൽ നടത്തും: ബിജെപി

കാസർകോട്: യാത്രാക്ലേശം രൂക്ഷമായ കാസർകോട് ജില്ലയിൽ ഉത്സവാവധി കണക്കിലെടുത്ത് കൂടുതൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ അനുവദിക്കാനും നിലവിൽ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് അടിയന്തരമായി താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കാനും ഇടപെടൽ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി അറിയിച്ചു.ഓണം, ശ്രീകൃഷ്ണ ജന്മാഷ്ടമി, വിനായക ചതുർത്ഥി തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ഒരു മാസക്കാലയളവിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് അധിക പാസഞ്ചർ/മെമു സർവീസുകൾ അനുവദിക്കുന്നതിനും വിവിധ ട്രെയിനുകൾക്ക് …

മൊഗ്രാൽ പുത്തൂരിലെ പി എച്ച് അബ്ബാസ് ഹാജി റോഡിൽ രണ്ട് ലോമാസ്സ് ലൈറ്റുകൾ സ്ഥാപിച്ചു

മൊഗ്രാൽപുത്തൂർ: 17-ാം വാർഡ് പി എച്ച് അബ്ബാസ് ഹാജി സ്മാരക റോഡിൽ സ്ഥാപിച്ച ലോമാസ്സ് ലൈറ്റ് പഞ്ചായത്തംഗം മാഷിദ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നേരത്തെ ഈ റോഡിൽ സ്ട്രീറ്റ് ലൈൻ സ്ഥാപിച്ചിരുന്നു വാർഡിലെ വിവിധ പ്രദേശങ്ങളിലേക്ക് കൂടുതൽ വെളിച്ചം എത്തിക്കുന്നതിന് പദ്ധതികൾ നടപ്പിലാക്കുമെന്ന് മാഷിദ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുത്തൂർ മസ്ജിദ് ജംങ്ഷനിലും കെ കെ റോഡ് ജംങ്ഷന് സമീപത്തുമാണ് ലോമാസ്സ് ലൈറ്റ് സ്ഥാപിച്ചത്. മുൻ വാർഡ് മെമ്പർ നൗഫൽ പുത്തൂർ, സി പി അബ്ദുല്ല, കെ …

റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു, ദാരുണ സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: വീടിനു സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞു കയറിയ ഒന്നര വയസ്സുകാരൻ ട്രെയിൻ തട്ടി മരിച്ചു. കാക്കാഴം പുതുവൽ വിനീതിന്റെ മകൻ ത്രിണവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കൊല്ലം ഭാഗത്തേക്കു പോയ മെമു ആണ് കുഞ്ഞിനെ തട്ടിയത്. വീട്ടുകാർ അറിയാതെ കുഞ്ഞ് മുട്ടിലിഴഞ്ഞു പോവുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്പലപ്പുഴ പൊലീസ് നടപടികൾ പൂർത്തിയാക്കി. പിതാവ് വിനീത് മത്സ്യത്തൊഴിലാളിയാണ്. സ്വകാര്യ ആശുപത്രിയിൽ നഴ്സാണ് മാതാവ് സൂര്യ ബാബു.

പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസില്‍ വഴിയോരത്ത് ഉപേക്ഷിച്ച നിലയില്‍; ബന്ധു അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു സ്യൂട്ട്കേസിനുള്ളില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. ഡല്‍ഹി ബുരാരി അജിത് വിഹാരിലാണ് സംഭവം. വഴിയോരത്ത് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ ചാദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.മരിച്ച പെണ്‍കുട്ടി അടുത്തിടെ ബിഹാറില്‍ നിന്ന് …

കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി; ശബ്ദം കേട്ടെത്തിയ നാലുവയസ്സുകാരന്‍ മകനെ തലയണ അമര്‍ത്തി ശ്വാസംമുട്ടിച്ചുകൊന്നു; സിസിടിവി ക്യാമറകള്‍ ഓഫാക്കി തെളിവു നശിപ്പിക്കാന്‍ ശ്രമം; ഭാര്യ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരു ചിക്കബണാവരയില്‍ മുപ്പത്തിനാലുകാരനും നാലുവയസ്സുകാരനായ മകനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവം ക്രൂരമായ ഇരട്ടക്കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ ഭാര്യ ഹരിണി (34)യെ പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവ് അഭിനന്ദനെയും (34) മകന്‍ യദുവീറിനെയുമാണ് ഹരിണി കാമുകന്‍ വിനയ് യുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഇരട്ടക്കൊലപാതകം പുറത്തറിയുന്നത്. ഹരിണി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് വടക്കുപടിഞ്ഞാറന്‍ ബെംഗളൂരുവിലെ വസതിയില്‍ ഭര്‍ത്താവും മകനും കട്ടിലില്‍ അനങ്ങാതെ കിടക്കുന്നതായി അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും മരിച്ച …

കോളേജിൽ പോകാനിരിക്കെ ഡാളസ്സിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു

പി പി ചെറിയാൻ റോലെറ്റ്, ടെക്സസ്: കോളേജിൽ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 18 വയസ്സുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്സിറ്റിയിൽ സിവ്‌വിൽ എൻജിനീയറിങ് പഠനത്തിനായി സ്‌കോളർഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുൻപാണ് അപ്രത്യക്ഷയായത്. ഓഗസ്റ്റ് 13, വ്യാഴാഴ്ച പുലർച്ചെ.കാണാതായ ദിവസം  നോർത്ത് ഗാർലൻഡിലെ ‘ചെഡാർസ് റെസ്റ്റോറന്റിന്’ സമീപമുള്ള ഒഴിഞ്ഞ പാർക്കിങ് ലോട്ട്. കാറിൽ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു പാസ്‌പോർട്ടും ജനന സർട്ടിഫിക്കറ്റും അവൾ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്. അന്വേഷണം: …

മതപരമായ ജീവകാരുണ്യ സംഘടനകൾക്ക് 200 കോടി ഡോളറിന്റെ ചരിത്രപരമായ ഫണ്ടുമായി ട്രംപ് ഭരണകൂടം

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി :വിദേശ സഹായ രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ആഗോള ആരോഗ്യ-മാനുഷിക സേവനങ്ങൾക്കായി വിശ്വാസാധിഷ്ഠിത സംഘടനകൾക്ക് ഏകദേശം 200 കോടി ഡോളറിന്റെ പങ്കാളിത്ത ധനസഹായം പ്രഖ്യാപിച്ചു. കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇത്തരം സംഘടനകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള ആരോഗ്യ വിദേശ സഹായമാണിത്.വേൾഡ് വിഷൻ , കംപാഷൻ ഇന്റർനാഷണൽ , സമരിറ്റൻസ് പഴ്സ് തുടങ്ങിയ പ്രമുഖ ആഗോള സംഘടനകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.  ‘അമേരിക്ക ഫസ്റ്റ് ആഗോള …

സംസ്ഥാനത്ത് മഴ തുടരുന്നു; കാസര്‍കോടും കണ്ണൂരും ഇന്നും നാളെയും യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ വരുന്നു. വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അടുത്ത 3 മണിക്കൂറില്‍ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ …

ന്യൂയോർക്കിൽ ഇന്ത്യ ഡേ പരേഡ് ആഘോഷിച്ചു; കാത്തി ഹോചുൽ മുഖ്യാതിഥി

പി പി ചെറിയാൻ ന്യൂയോർക് : ന്യൂയോർക്കിൽ നടന്ന 44-ാമത് ഇന്ത്യ ഡേ പരേഡിൽ ഗവർണർ കാത്തി ഹോചുൽ മുഖ്യാതിഥിയായി പങ്കെടുത്തു. മാഡിസൺ അവന്യൂവിൽ നടന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ഇന്ത്യൻ വംശജർ അണിനിരന്നു.    ആഗസ്റ്റ് 15 ‘ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ ന്യൂയോർക്ക് സംസ്ഥാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിനിമാതാരങ്ങളായ പൂജ ഹെഗ്ഡെ, ആദിവി ശേഷ് എന്നിവർ പരേഡിൽ പ്രത്യേക അതിഥികളായി പങ്കെടുത്തു. വിവിധ രാഷ്ട്രീയ നേതാക്കളും ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. ‘പാരമ്പര്യത്തിലെ ഐക്യം’  എന്ന പ്രമേയത്തിലായിരുന്നു …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താര്‍ ജീപ്പില്‍ വച്ച് പീഡിപ്പിച്ചു

പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താര്‍ ജീപ്പില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പരിയാരത്തെ റിസ്‌വാനെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസക്കാരിയായ പെണ്‍കുട്ടിയാണ് കാഞ്ഞിരങ്ങാട് വച്ച് പീഡനത്തിനിരയായത്. സംഭവത്തിന് ശേഷം റിസ്‌വാന്‍ ജോലി സ്ഥലമായ സൗദിയിലേക്ക് പോയി. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു വിധേയമാക്കി.ഈ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ കാര്യം പുറത്തുവന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സെയിൽസ് ഗേളിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

കണ്ണൂര്‍: ബൈക്ക് മോഷണക്കേസില്‍യുവാവ് അറസ്റ്റിൽ . ചെങ്ങളായി സ്വദേശി സി.ദീപക് (19) ആണ് പിടിയിലായത്.കണ്ണൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ ഒരുറെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരി ഷോപ്പിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. താക്കോല്‍ സ്‌കൂട്ടറില്‍ തന്നെയുണ്ടായതിനാല്‍ അതുമായി യുവാവ് കടന്നുകളയുകയായിരുന്നു. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്‌കൂട്ടറുമായി കൊച്ചിയിലേക്കാണ് പോയത്. എ.സി.പി: എം.പി.ആസാദിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപക്കാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. എസ്.ഐ: റഷീദ്, സി.പി.ഒമാരായ കിരണ്‍, ബൈജു, രാഹുല്‍ എന്നിവരടങ്ങിയ …

മയിലാട്ടി ചൗക്കിയില്‍ 17 ലിറ്റര്‍ അന്യസംസ്ഥാന മദ്യം പിടികൂടി; ഹോട്ടലില്‍ ‘സമാന്തര ബാര്‍’ നടത്തിയ ഉടമ പിടിയില്‍

കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് മയിലാട്ടി ചൗക്കിയില്‍ നടത്തിയ റെയ്ഡില്‍ ഹോട്ടലില്‍ നിന്ന് 17 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. ഹോട്ടലില്‍ സമാന്തര ബാര്‍ നടത്തിയ ഉടമ എ അമൃതേശ്വര പിടിയിലായി. രഹസ്യ വിവരത്തെ തുടര്‍ന്ന് അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ.വി സുരേഷും സംഘവും നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് 180 മില്ലി ലിറ്ററിന്റെ 64 ടെട്രാ പാക്കറ്റ് കര്‍ണാടക മദ്യവും 180 മില്ലിലിറ്ററിന്റെ 32 കുപ്പി …

സജിനിയുടെ കരുതല്‍; റെയില്‍വേ സ്‌റ്റേഷനില്‍ മറന്നുവച്ച 63,000 രൂപയടങ്ങിയ ബാഗ് യാത്രക്കാരിക്ക് തിരികെ നല്‍കി ക്ലീനിങ് സ്റ്റാഫ്

കാസര്‍കോട്: ട്രെയിന്‍ യാത്രക്കിടെ നഷ്ടപ്പെട്ടുവെന്ന് കരുതിയ പണവും ബാഗും തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് തളങ്കര ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ് മിസ്ട്രസ് ബിന്ദു. അബദ്ധത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ മറന്നുപോയ 63,000 രൂപയും ബാഗും അധ്യാപികയെ തിരികെ ഏല്‍പിച്ച് റെയില്‍വേ ക്ലീനിങ് ജീവനക്കാരി സജിനി മാതൃകയായി. കഴിഞ്ഞ ആഗസ്ത് 15 ന് രാവിലെ 11 മണിയോടെയാണ് അധ്യാപിക പണവും ബാഗും റെയില്‍വേ സ്റ്റേഷനില്‍ മറന്നുവച്ചത്. ട്രെയിനില്‍ കയറിയപ്പോഴാണ് അധ്യാപികയ്ക്ക് പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ടവിവരം ശ്രദ്ധയില്‍പെട്ടത്. സ്റ്റേഷനിലെ താല്‍ക്കാലിക ക്ലീനിങ് …

ആദ്യത്തെ കൊല ആശുപത്രി വളപ്പില്‍; അറസ്റ്റിലായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയപ്പോള്‍ രണ്ടാമത്തെ കൊല; ഇരയായത് സി പി എം നേതാവ്; 20 വര്‍ഷമായി ഒളിവിലായിരുന്ന പ്രതിക്ക് ഒടുവില്‍ പിടിവീണു

കണ്ണൂര്‍: രണ്ടു കൊലക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയായി 20 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന ആള്‍ ഒടുവില്‍ അറസ്റ്റില്‍. കണ്ണൂര്‍, താവക്കര, വലിയവളപ്പ് കാവിനടുത്ത് താമസക്കാരനായ രാഗേഷി(29)നെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ബംഗ്ളൂരുവില്‍ വച്ച് പിടികൂടിയത്.എസിപി എം പി ആസാദ്, നര്‍ക്കോട്ടിക് സെല്‍ എസിപി വിവി മനോജ് എന്നിവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രാഗേഷ് പിടിയിലായത്.കണ്ണൂരിനെ നടുക്കിയ കൊമ്പ്ര പ്രദീപന്‍ കൊലക്കേസിലെ പ്രതിയാണ് ഇയാള്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് എ കെ …

മോഹനകൃഷ്ണ ഭട്ടിനെ വിടാതെ കള്ളന്മാര്‍; ഇത്തവണ കൊണ്ടു പോയത് 250റബ്ബര്‍ ഷീറ്റുകള്‍, പൊലീസില്‍ പരാതി നല്‍കി

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കിന്നിംഗാര്‍, കൊച്ചിയിലെ കര്‍ഷകനായ മോഹനകൃഷ്ണഭട്ട് മോഷ്ടാക്കളെക്കൊണ്ട് പൊറുതി മുട്ടി. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ മോഷണം പോകുന്നത് പതിവായതോടെ എന്തു ചെയ്യണമെന്ന് അറിയാതെ തൃശങ്കുവിലായിരിക്കുകയാണ് ഈ കര്‍ഷകന്‍.ഇക്കഴിഞ്ഞ ജൂണ്‍ 30 ന് ആണ് ഈ കര്‍ഷകന് ആദ്യമായി തസ്‌ക്കര ശല്യം ഉണ്ടായത്. വീട്ടില്‍ നിന്നു 100 മീറ്റര്‍ അകലെയുള്ള റബ്ബര്‍ പുകപുരയോടു ചേര്‍ന്നുള്ള സ്‌റ്റോക്ക് റൂമിന്റെ പൂട്ട് പൊളിച്ച് ഒരു ക്വിന്റല്‍ റബ്ബര്‍ ഷീറ്റാണ് അന്നു മോഷ്ടാക്കള്‍ കൊണ്ടുപോയത്.ഇതു സംബന്ധിച്ച് മോഹനകൃഷ്ണഭട്ട്ആദൂര്‍ …

മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍

കാസര്‍കോട്: മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിറകെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു.വഴിയാത്രക്കാര്‍ കണ്ടതിനാല്‍ പെണ്‍കുട്ടി നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ ചെറുവത്തൂര്‍ പയ്യങ്കിയിലെ തഖ്‌വാ റോഡിന് സമീപത്താണ് സംഭവം. നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിക്ക് പിറകെ തെരുവ് നായ്ക്കള്‍ ഓടിയടുക്കുകയായിരുന്നു. നായ വരുന്നത് കണ്ട് ഭയന്ന പെണ്‍കുട്ടി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതുകണ്ട വഴിയാത്രക്കാരും ബൈക്ക് യാത്രക്കാരും നായകളെ ഓടിച്ചുവിട്ടു. തലനാരിഴയ്ക്കാണ് പെണ്‍കുട്ടി നായകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പ്രദേശത്ത് തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.

മുഖത്ത് തുണിമറച്ച് 82 കാരിയെ ആക്രമിച്ച് 40 ഗ്രാം തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്നു; അറസ്റ്റിലായത് ചെറുമകന്‍

മംഗളൂരു: 82 കാരിയെ ആക്രമിച്ച് 40 ഗ്രാം തൂക്കമുള്ള സ്വര്‍ണവളകള്‍ കവര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായത് ചെറുമകന്‍. ബണ്ട്വാളിലെ തെങ്ക കജേകരുവിലെ ഉഡാഡ ഗുഡ്ഡെയിലെ ഷബ്ബീര്‍ (33) ആണ് അറസ്റ്റിലായത്.അവ്വമ്മ എന്ന 82കാരിയുടെ സ്വര്‍ണമാണ് പ്രതി കവര്‍ന്നത്. കഴിഞ്ഞ 14 നാണ് സംഭവം. ഒറ്റയ്ക്ക് വീട്ടിലിരിക്കുകയായിരുന്നു അവ്വമ്മ. ഈസമയത്ത് വീട്ടില്‍ വന്ന ഒരു ചെറുപ്പക്കാരന്‍ മുഖം തുണികൊണ്ട് മറച്ച് അവ്വമ്മയുടെ കൈകളില്‍ ധരിച്ച വളകള്‍ ബലമായി ഊരിയെടുക്കുകയായിരുന്നു. ഊരിയെടുക്കുന്നതിനിടെ വയോധികയുടെ കൈക്ക് മുറിവേറ്റു. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന …