കുമ്പള ടൗണിലെ ട്രാഫിക് പരിഷ്കരണം: പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് തദ്ദേശ മന്ത്രിക്ക് നിവേദനം
കുമ്പള:കുമ്പള നഗരത്തിലെ മുടങ്ങിക്കിടക്കുന്ന ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ ഇടപെട ണമെന്നു ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ എം ഷാജിയോട് മൊഗ്രാൽ ദേശീയവേദി അഭ്യർത്ഥിച്ചു.ജനങ്ങളുടെയും, ടൗണിലെ 500 വോളം വ്യാപാരികളുടെയും അഭ്യർത്ഥനഅനുസരിച്ചു കുമ്പള പഞ്ചായത്ത്ട്രാഫിക്പരിഷ്ക്കരണം നിർദേശിച്ചെങ്കിലും ഭരണസമിതിതീരുമാനം ബസ്സുകളും പൊലീസും ആർ.ടി.എ. അധികൃതരും അവഗണിക്കുകയാണെന്നു ദേശീയ വേദി നിവേദനത്തിൽ പറഞ്ഞു.ഇത് മൂലം ടൗണിൽ നിന്ന് 500 മീറ്റർ അകലെയാണ് ടൗണിലെത്തുന്ന ബസ്സുകൾ യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.ഇത് യാത്രക്കാർക്കു പ്രയാസം ഉണ്ടാക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് എടുത്ത ട്രാഫിക് പരിഷ്കരണ …