ഉത്സവാവധി കണക്കിലെടുത്ത് ജില്ലയിൽ കൂടുതൽ ട്രെയിൻ സർവീസുകൾക്കും സ്റ്റോപ്പുകൾക്കും ഇടപെടൽ നടത്തും: ബിജെപി

കാസർകോട്: യാത്രാക്ലേശം രൂക്ഷമായ കാസർകോട് ജില്ലയിൽ ഉത്സവാവധി കണക്കിലെടുത്ത് കൂടുതൽ പാസഞ്ചർ, മെമു ട്രെയിൻ സർവീസുകൾ അനുവദിക്കാനും നിലവിൽ സർവീസ് നടത്തുന്ന വിവിധ ട്രെയിനുകൾക്ക് അടിയന്തരമായി താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കാനും ഇടപെടൽ നടത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം. എൽ. അശ്വിനി അറിയിച്ചു.ഓണം, ശ്രീകൃഷ്ണ ജന്മാഷ്ടമി, വിനായക ചതുർത്ഥി തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അടുത്ത ഒരു മാസക്കാലയളവിൽ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് അധിക പാസഞ്ചർ/മെമു സർവീസുകൾ അനുവദിക്കുന്നതിനും വിവിധ ട്രെയിനുകൾക്ക് താത്കാലിക സ്റ്റോപ്പുകൾ അനുവദിക്കുന്നതിനും നടപടി ആവശ്യപ്പെടുന്നത്.അനുവദിക്കുന്ന താത്കാലിക സ്റ്റോപ്പുകൾ പിന്നീട് സ്ഥിരപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടൽ നടത്തും. വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി ഇതര ജില്ലകളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് കാസർകോട് ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങളും. ഉത്സവാവധിക്കാലം കൂടി എത്തുന്നതോടെ യാത്രാക്ലേശം കൂടുതൽ രൂക്ഷമാകുമെന്നതിനാൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്.ഇതിന്റെ ഭാഗമായി കേന്ദ്ര റെയിൽവേ മന്ത്രാലയത്തിനും ബിജെപി സംസ്ഥാന, ദേശീയ നേതൃത്വങ്ങൾക്കും നിവേദനം നൽകുമെന്നു അശ്വിനി അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page