കോളേജിൽ പോകാനിരിക്കെ ഡാളസ്സിൽ നിന്നും കാണാതായ 18 കാരിയെ കണ്ടെത്താൻ പോലീസ് സഹായം അഭ്യർത്ഥിച്ചു


പി പി ചെറിയാൻ

റോലെറ്റ്, ടെക്സസ്: കോളേജിൽ ചേരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ 18 വയസ്സുള്ള കമില ഫ്യൂണ്ടെസ് എന്ന യുവതിയെ കാണാതായി. വില്ലനോവ യൂണിവേഴ്സിറ്റിയിൽ സിവ്‌വിൽ എൻജിനീയറിങ് പഠനത്തിനായി സ്‌കോളർഷിപ്പ് ലഭിച്ച കമില, യാത്രയ്ക്ക് തൊട്ടുമുൻപാണ് അപ്രത്യക്ഷയായത്.

ഓഗസ്റ്റ് 13, വ്യാഴാഴ്ച പുലർച്ചെ.കാണാതായ ദിവസം  നോർത്ത് ഗാർലൻഡിലെ ‘ചെഡാർസ് റെസ്റ്റോറന്റിന്’ സമീപമുള്ള ഒഴിഞ്ഞ പാർക്കിങ് ലോട്ട്. കാറിൽ കമിലയുടെ ഫോണും താക്കോലും കണ്ടെത്തിയിരുന്നു

പാസ്‌പോർട്ടും ജനന സർട്ടിഫിക്കറ്റും അവൾ സൂക്ഷിച്ചിരുന്ന ലോക്കറിൽ നിന്നും കാണാതായിട്ടുണ്ട്.

അന്വേഷണം: റോലെറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ഊർജ്ജിതമാക്കി. വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്ന് കുടുംബം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page