മതപരമായ ജീവകാരുണ്യ സംഘടനകൾക്ക് 200 കോടി ഡോളറിന്റെ ചരിത്രപരമായ ഫണ്ടുമായി ട്രംപ് ഭരണകൂടം


പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :വിദേശ സഹായ രംഗത്ത് ചരിത്രപരമായ പ്രഖ്യാപനവുമായി യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. ആഗോള ആരോഗ്യ-മാനുഷിക സേവനങ്ങൾക്കായി വിശ്വാസാധിഷ്ഠിത സംഘടനകൾക്ക് ഏകദേശം 200 കോടി ഡോളറിന്റെ പങ്കാളിത്ത ധനസഹായം പ്രഖ്യാപിച്ചു.

കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇത്തരം സംഘടനകൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള ആരോഗ്യ വിദേശ സഹായമാണിത്.വേൾഡ് വിഷൻ , കംപാഷൻ ഇന്റർനാഷണൽ , സമരിറ്റൻസ് പഴ്സ് തുടങ്ങിയ പ്രമുഖ ആഗോള സംഘടനകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

 ‘അമേരിക്ക ഫസ്റ്റ് ആഗോള ആരോഗ്യ തന്ത്രത്തിന്റെ ഭാഗമായി, 20-ലധികം രാജ്യങ്ങളിലെ വിശ്വാസാധിഷ്ഠിത ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആരോഗ്യ സേവനങ്ങൾക്കുമായി 140 കോടി ഡോളർ വകയിരുത്തിയിരിക്കുന്നു. ഇതിലൂടെ 30,000-ത്തിലധികം ആരോഗ്യ പ്രവർത്തകർക്ക് പരിശീലനവും പിന്തുണയും ലഭിക്കും.

 ദുരന്തമുഖങ്ങളിൽ പെട്ട 7 ദശലക്ഷത്തോളം ആളുകളിലേക്ക് സഹായം എത്തിക്കുന്നതിനായി സമരിറ്റൻസ് പഴ്സിനും മറ്റ് കൺസോർഷ്യങ്ങൾക്കുമായി 53.8 കോടി ഡോളർ അനുവദിച്ചു. ഇതിൽ 10 കോടി ഡോളറിലധികം തുക ലോകമെമ്പാടുമുള്ള സ്വാഭാവിക ദുരന്തങ്ങളെ നേരിടാൻ ഉടൻ ലഭ്യമാക്കും.  ഫണ്ടിന്റെ കാര്യക്ഷമത: ലഭിക്കുന്ന ഫണ്ടിന്റെ കുറഞ്ഞത് 80 ശതമാനവും നേരിട്ട് താഴെത്തട്ടിലുള്ള സേവനങ്ങൾക്കായി വിനിയോഗിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page