കണ്ണൂര്‍: ബൈക്ക് മോഷണക്കേസില്‍യുവാവ് അറസ്റ്റിൽ . ചെങ്ങളായി സ്വദേശി സി.ദീപക് (19) ആണ് പിടിയിലായത്.
കണ്ണൂര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ ഒരുറെഡിമെയ്ഡ് ഷോപ്പിലെ ജീവനക്കാരി ഷോപ്പിന് സമീപം നിര്‍ത്തിയിട്ട സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. താക്കോല്‍ സ്‌കൂട്ടറില്‍ തന്നെയുണ്ടായതിനാല്‍ അതുമായി യുവാവ് കടന്നുകളയുകയായിരുന്നു. എറണാകുളത്ത് ഹോട്ടലില്‍ ജോലി ചെയ്യുന്ന ഇയാള്‍ സ്‌കൂട്ടറുമായി കൊച്ചിയിലേക്കാണ് പോയത്. എ.സി.പി: എം.പി.ആസാദിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് ദീപക്കാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. എസ്.ഐ: റഷീദ്, സി.പി.ഒമാരായ കിരണ്‍, ബൈജു, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് ദീപക്കിനെ പിടികൂടിയത്.








