കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു

കോഴിക്കോട്: സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമ ഷോക്കേറ്റു മരിച്ചു. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിലെ സുനിൽകുമാർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിൻ്റെ യു.പി.എസിൽനിന്നാണ് ഷോക്കറ്റതെന്നാണ് വിവരം. അടുത്തുണ്ടായിരുന്നവർ ഉടൻതന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. രാമൻ നായരുടെയും ലീലയുടെയും മകനാണ്. ഭാര്യ: സബിനി. മകൻ: വേദുർവരദ്. …

ഇന്നത്തെ പ്രധാന വാർത്തകൾ

​ അമേരിക്കയും ഇറാനും തമ്മിലുള്ള 60 ദിവസത്തെ ഇടക്കാല ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഭീഷണി കൂടുതൽ ശക്തമായി. ഹോർമുസ് കടലിടുക്കിന്മേലുള്ള അവകാശവാദങ്ങളെ ചൊല്ലി ട്രംപും ഇറാനും തമ്മിൽ വാക്പോര് തുടരുന്നു സൗദി അറേബ്യ, തുർക്കി, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് ഒപ്പുവെച്ച സംയുക്ത മക്ക പ്രതിരോധ കരാറിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്വാഗതം ചെയ്തു. ​റഷ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തി. തിരിച്ചടിയായി റഷ്യൻ വ്യോമസേനയും മിസൈൽ വർഷം …