പയ്യന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താര്‍ ജീപ്പില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ പരിയാരത്തെ റിസ്‌വാനെതിരെ തളിപ്പറമ്പ പൊലീസ് കേസെടുത്തു. പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിൽ താമസക്കാരിയായ പെണ്‍കുട്ടിയാണ് കാഞ്ഞിരങ്ങാട് വച്ച് പീഡനത്തിനിരയായത്. സംഭവത്തിന് ശേഷം റിസ്‌വാന്‍ ജോലി സ്ഥലമായ സൗദിയിലേക്ക് പോയി. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കൗണ്‍സിലിംഗിനു വിധേയമാക്കി.ഈ സമയത്താണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായ കാര്യം പുറത്തുവന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.







