മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു; വിടവാങ്ങുന്നത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നയാള്‍
ബ്യൂണസ് ഐറിസ്: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവും മെസ്സിയുടെ മാനേജരുമായിരുന്ന ജോര്‍ജ് മെസ്സി അന്തരിച്ചു. 68 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം കളി കാണാന്‍ എത്തിയിരുന്നില്ല. രോഗ ബാധിതനാണെന്ന് അന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരശേഷം മെസ്സി പിതാവിനെയോർത്ത് കരഞ്ഞിരുന്നു. ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയായിരുന്നു അതിന് കാരണം. ചെറുപ്പകാലം മുതൽ മെസ്സിക്ക് വേണ്ട എല്ലാ …