കാസര്‍കോട്: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഹൊസ്ദുര്‍ഗ് എക്‌സൈസ് കളളാറില്‍ നടത്തിയ റെയ്ഡില്‍ 20 ലിറ്റര്‍ ചാരായവുമായി 63 കാരന്‍ പിടിയിലായി. അരക്കംകാട് സ്വദേശി എ.ജെ തോമസ് (63) ആണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്കാണ് പ്രദേശത്ത് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.വി. പ്രസന്നകുമാറും സംഘവും റെയ്ഡ് നടത്തിയത്. ഉദ്യോഗസ്ഥരായ കെ ഉണ്ണികൃഷ്ണന്‍, ജോസഫ് അഗസ്റ്റിന്‍, പി മനോജ്, ടിവി ഗീത, ടിവി അതുല്‍, മൈക്കിള്‍ ജോസഫ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.







