അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പാചക തൊഴിലാളി മരിച്ചു

ചെറുവത്തൂര്‍: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പാചക തൊഴിലാളി മരിച്ചു. പിലിക്കോട് വയലിലെ എം.സുരേഷ് (48) ആണ് മരിച്ചത്. പരേതനായ കുഞ്ഞിരാമന്റെയും മുന്തിക്കോട് രാധയുടെയും മകനാണ്. ഭാര്യ: ഷൈനി(കമ്പ്യൂട്ടര്‍ അധ്യാപിക, ജിഡബ്ല്യുയുപി സ്‌കൂള്‍ കൊടക്കാട്). മകന്‍: അഭിമന്യു. സഹോദരി: എം സുജിത(ഹരിതകര്‍മ്മസേന അംഗം).

വലിയപറമ്പയില്‍ 19 കാരിയെ കാണാതായതായി പരാതി; റിസ്വാന്‍ എന്നയാളുടെ കൂടെ പോയതായി സംശയം, ചന്തേര പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നു പോയ യുവതിയെ കാണാതായതായി പരാതി. വലിയപറമ്പ, മാവില കടപ്പുറം, പന്ത്രണ്ടില്‍ സ്വദേശിനിയായ 19 കാരിയെ ആണ് കാണാതായത്. ഇന്നലെ (ശനി) പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വീട്ടില്‍ നിന്നു പോയത്. അതിനു ശേഷം തിരിച്ചെത്തിയില്ലെന്നു കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്തു. യുവതി റിസ്വാന്‍ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു.

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, സഹോദരനുവേണ്ടി ക്യുആര്‍ കോഡ് തയാറാക്കി ക്രൗഡ് ഫണ്ടിങ് നടത്തി; സഹോദരന്‍ അജയ് ആയങ്കിയും അറസ്റ്റിലായി

കോഴിക്കോട്: അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയ ഇളയ സഹോദരനും അറസ്റ്റില്‍.കണ്ണൂര്‍ അഴീക്കല്‍ കൊവ്വലടിയിലെ അജയ് ആയങ്കി (24) ആണ് കോഴിക്കോട്ട് അറസ്റ്റിലായത്. ഒളിവിലിരുന്ന് അര്‍ജുന്‍ ആയങ്കി ഇന്‍സ്റ്റഗ്രാമിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പങ്കുവെച്ച വെല്ലുവിളി പോസ്റ്റുകള്‍ക്ക് പിന്നില്‍ അജയ് ആയങ്കിയാണെന്ന കണ്ടെത്തിയിരുന്നു. ഫേസ് ബുക്കില്‍ അടിക്കടി അര്‍ജുന്റെ പേരിലുള്ള വെല്ലുവിളി പോസ്റ്റിട്ടതും സഹോദരനായിരുന്നു. ആദ്യം പൊലീസ് അജയെ കരുതലായാണ് അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ സഹോദരനെ സഹായിക്കാന്‍ സമൂഹമാധ്യമത്തില്‍ നല്‍കിയ ക്യുആര്‍ …

കുമ്പള ഭാസ്‌ക്കര നഗറില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം: അക്രമികള്‍ എത്തിയതെന്നു കരുതുന്ന കാറിന്റെ ദൃശ്യം സി സി ടി വിയില്‍; അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എ ഡി ജി പിയുടെ നിര്‍ദ്ദേശം, എ എസ് പി സംഭവ സ്ഥലം സന്ദര്‍ശിച്ചു

കാസര്‍കോട്: അനുജനു സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങുന്നതിനായി അംഗണ്‍വാടിയിലേയ്ക്കു പോയ ഏഴുവയസുകാരനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ എ.ഡി.ജി. പി .യുടെ നിർദേശമനുസരിച്ചുകുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഭാസ്‌ക്കര നഗറിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയും കര്‍ണ്ണാടക, ഹുബ്ബള്ളി സ്വദേശിനിയുമായ മാതാവിന്റെ പരാതിപ്രകാരമാണ് കേസെടുത്തത്.വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. പിതാവ് ജോലിക്കു പോയിരുന്നു. ഏഴുവയസുകാരനും അനുജനും മാതാവും മാത്രമാണ് ക്വാര്‍ട്ടേഴ്‌സില്‍ ഉണ്ടായിരുന്നത്. അനുജനു സൗജന്യമായി ലഭിക്കുന്ന ഭക്ഷണം വാങ്ങിക്കുന്നതിനാണ് ഏഴുവയസുകാരനെ മാതാവ് സമീപത്തെ അംഗണ്‍വാടിയിലേയ്ക്ക് പറഞ്ഞയച്ചത്. ഭക്ഷണം …

ഫ്രീഡം ക്വിസ് വിവാദം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം: എ.കെ എസ് ടി യു

​കാസർകോട് :കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ സ്‌കൂളുകളിൽ നടന്ന ഫ്രീഡം ക്വിസ് മത്സരത്തിൽ ചരിത്രവിരുദ്ധമായ ചോദ്യങ്ങൾ ഉൾപ്പെടുത്തിഎന്ന ആരോപണത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കണമെന്ന് എ കെ എസ് ടി യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.​ചരിത്രത്തിന്റെ പിൻബലമില്ലാത്തതും തെറ്റായതുമായ ചില ചോദ്യങ്ങളാണ് കുട്ടികൾക്ക് നൽകിയതെന്നു ആരോപിച്ചു. തെറ്റായ ചോദ്യങ്ങൾ തയ്യാറാക്കി മത്സരം നടത്തിയവരെയും അതിന് പിന്നിൽ പ്രവർത്തിച്ചവരെയുംകണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.രാജേഷ് ഓൾനടിയൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പത്‌മനാഭൻ, വിനയൻ …

കാസര്‍കോട്, കൊറക്കോട്ട് 15 കാരന്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് കുത്തേറ്റു; ഒരാളുടെ നില ഗുരുതരം, സംഭവത്തിനു പിന്നില്‍ ഗള്‍ഫില്‍ നിന്ന് കൊടുത്തയച്ച സ്വര്‍ണ്ണത്തെ ചൊല്ലിയുണ്ടായ പ്രശ്‌നം

കാസര്‍കോട്: കാസര്‍കോട്, കൊറക്കോട്ട് പതിനഞ്ചുകാരനുള്‍പ്പെടെ ആറു പേര്‍ക്ക് കുത്തേറ്റു. കൊറക്കോട്, ബിലാല്‍ മസ്ജിദിന് സമീപത്തെ ജാഫര്‍ സാദിഖ് (23), അബ്ദുല്‍ കരിം (50), കെ അബ്ദുല്‍ ഫത്താഹ് (34), തെരുവത്ത് സിറാമിക്‌സ് റോഡിലെ മുഹമ്മദ് മര്‍വാന്‍ മനാസിര്‍ (23), 15,17 വയസ്സുള്ള മറ്റു രണ്ട് പേര്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കൊറക്കോട്ടെ ഇമ്രാന്‍, ബാങ്കോട്ടെ സനാഫ്, കൊറക്കോട്ടെ അഹമ്മദ്, ബാങ്കോട്ടെ ബാസിത് എന്നിവര്‍ക്കെതിരെ കാസര്‍കോട് …

വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണിയായ 28 കാരി മരിച്ചു; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

കോഴിക്കോട്: വാടക വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഗർഭിണി ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ ദുരൂഹതയെന്നാരോപണം.മരണത്തില്‍ സംശയമുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പയ്യോളി സ്വദേശിനി ഷെമീമ(28)ആണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്നു. ഒന്നര മാസം മുമ്പാണ് ഷെമീമയെ അരിക്കുളത്തെ വാടകവീട്ടിൽ അബോധാവവസ്ഥയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് ഫോണെടുക്കാതെ വന്നതോടെ ഷെമീമയുടെ മാതാവ് വാടക വീട്ടിലേക്ക് നേരിട്ടെത്തിയപ്പോഴായിരുന്നു യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.തുടർന്ന് ഒന്നര മാസമായി ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് …

മെസ്സിയുടെ പിതാവ് ഹോര്‍ഹെ മെസ്സി അന്തരിച്ചു; വിടവാങ്ങുന്നത് താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ കരുത്തായിരുന്നയാള്‍

ബ്യൂണസ് ഐറിസ്: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവും മെസ്സിയുടെ മാനേജരുമായിരുന്ന ഹോർഹെ മെസ്സി(ജോർജ് മെസ്സി) അന്തരിച്ചു. 68 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ അര്‍ജന്റീനയിലെ റൊസാരിയോയിലുള്ള ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.കഴിഞ്ഞ ലോകകപ്പില്‍ അദ്ദേഹം കളി കാണാന്‍ എത്തിയിരുന്നില്ല. രോഗ ബാധിതനാണെന്ന് അന്ന് കുടുംബം വ്യക്തമാക്കിയിരുന്നു. ഈ ലോകകപ്പിൽ അൾജീരിയയ്‌ക്കെതിരായ മത്സരശേഷം മെസ്സി പിതാവിനെയോർത്ത് കരഞ്ഞിരുന്നു. ഹോർഹെയുടെ മോശം ആരോഗ്യാവസ്ഥയായിരുന്നു അതിന് കാരണം. ചെറുപ്പകാലം മുതൽ മെസ്സിക്ക് വേണ്ട …

ഇന്നത്തെ പ്രധാന വാർത്തകൾ

​അമേരിക്കൻ സെനറ്റിന്റെ പുതിയ ബിൽ: റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം താരിഫ് (തീരുവ) ചുമത്താനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ​മെക്ക സംയുക്ത പ്രതിരോധ കരാർ: സൗദി അറേബ്യ, പാകിസ്താൻ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്ന് പുതിയ സംയുക്ത പ്രതിരോധ കരാറിൽ (“മക്ക കരാർ”) ഒപ്പുവെച്ചു. പ്രദേശിക തലത്തിൽ സൈനിക സഹകരണവും ഏകോപനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ പിരിമുറുക്കങ്ങൾക്കിടയിൽ ചർച്ചകൾ പുരോഗമിക്കുന്നതായി യു.എസ് ഭരണകൂടം അറിയിച്ചു. ഇതിനിടെ …

ഒടുവിൽ പൊലീസ് തൂക്കി; അർജുൻ ആയങ്കി കണ്ണൂരിൽ പിടിയിൽ, പിടികൂടിയത് അഭിഭാഷകയുടെ വീട്ടിൽ നിന്ന്

കണ്ണൂർ: കേരള പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയുകയായിരുന്ന അർജുൻ ആയങ്കി കണ്ണൂരിൽ പിടിയിൽ. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അർജുൻ ആയങ്കി പിടിയിലായത്. കണ്ണൂരിലെ അഭിഭാഷകയുടെ വീട്ടിൽ ഒളിവിലിരിക്കുകയായിരുന്നു. അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ച കാർ ശനിയാഴ്ച പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കണ്ണൂർ പനങ്കാവിലാണ് കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതേതുടർന്ന് അർജുൻ കണ്ണൂരിൽ തന്നെ ഉണ്ടാവും എന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. പൊലീസ് പഴുതടച്ച അന്വേഷണത്തിനൊടുവിൽ അർജുൻ കഴിയുന്ന സ്ഥലം കണ്ടെത്തി. ഡിഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് …