ക്വിറ്റ് ഇന്ത്യാ സമരം ലോക ഇതിഹാസം: പി.കെ ഫൈസല്‍

കാസര്‍കോട്: ക്വിറ്റ് ഇന്ത്യാ സമരം ലോക ഇതിഹാസമായി മാറിയത് സഹന സമരമായതുകൊണ്ടാണെന്ന് ഡിസിസി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. ഭാരതത്തിലെ യുവജനങ്ങള്‍, സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് ബഹുജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ക്വിറ്റ് ഇന്ത്യ സമരം രാജ്യത്തിന്റെ സ്വാതന്ത്രത്തിലേക്കുള്ള പാതതുറക്കുകയും ജനതയെ ഭാഷയ്ക്കും, ജാതിക്കും, മതത്തിനും അതീതമായി ഒന്നിച്ച് നിര്‍ത്തുകയും ചെയ്യാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ക്വിറ്റ് ഇന്ത്യ സമരത്തിലൂടെ സാധിച്ചു-അദ്ദേഹം ചൂണ്ടിക്കാട്ടി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ എണ്‍പത്തിനാലാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എം.സി പ്രഭാകരന്‍, വിജയന്‍, കെ.ഖാലിദ്, ഡോ. കെ.വി ശശിധരന്‍, അഡ്വ. ശ്രീജിത്ത് മാടക്കല്ല്, എം.രാജീവന്‍ നമ്പ്യാര്‍, എ. വാസുദേവന്‍, അര്‍ജുനന്‍ തായലങ്ങാടി, ബി.എ ഇസ്മയില്‍, അഡ്വ.സാജിദ് കമ്മാടം, മഹമൂദ് വട്ടയക്കാട്, യു.വേലായുധന്‍, എ. ഷാഹുല്‍ ഹമീദ് പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page