കാലിക്കടവില്‍ വന്‍ മയക്കുമരുന്ന് വേട്ട; കാറില്‍ കടത്താന്‍ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്: ദേശീയപാത കാലിക്കടവില്‍ വന്‍ മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂര്‍ സ്വദേശികള്‍ അറസ്റ്റിലായി. ജില്ലാ പൊലീസ് ചീഫിന്റെ ഡാന്‍സാഫ് സ്‌ക്വാഡും ചന്തേര എസ്‌ഐ മനു പി ചെറിയാനും സംഘവും ചേര്‍ന്നാണ് ലഹരി വേട്ട നടത്തിയത്. എറണാകുളം പെരുമ്പാവൂര്‍ അറക്കപ്പൊടി സ്വദേശികളായ പിഎ അബ്ദുല്‍ സലാം(27), കെഎച്ച് മുഹമ്മദ് ഹുസൈന്‍(28), പിഎ അബ്ബാസ്(50) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് ചീഫിന് ലഭിച്ച രഹസ്യവിവത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ എട്ടുമണിയോടെ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. എറണാകുളത്തുനിന്നും കാസര്‍കോട്ടേയ്ക്ക് വരികയായിരുന്നു ഇവര്‍. സംശയത്തെ തുടര്‍ന്ന് കാര്‍ തടഞ്ഞു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു ലഭിച്ചത്. കാസര്‍കോട്ടെ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച മയക്കുമരുന്നാണ് പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page