ദേശീയ വ്യാപാരി ദിനത്തില്‍ ചെറുവത്തൂര്‍ മര്‍ച്ചന്റസ് അസോസിയേഷന്‍ കൊത്തങ്കരയിലെ രക്ഷാപ്രവര്‍ത്തകരെ ആദരിച്ചു

ചെറുവത്തൂര്‍: മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ദേശീയ വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ വ്യാപാര ഭവനില്‍ ചെറുവത്തൂര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി. രഞ്ജിത്ത് തിമിരി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കൊത്തങ്കര മണ്ണിടിച്ചല്‍ ഉണ്ടായ സ്ഥലത്ത് മൂന്ന് പേരുടെ ജീവന്‍ രക്ഷപ്പെടുത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ചുമട്ടു തൊഴിലാളികളെ ആദരിച്ചു. അതോടൊപ്പം പൂരക്കളി അവാര്‍ഡ് ജേതാവ് രാഘവന്‍ മട്ടലായി, ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ ജേതാവ് യൂണിറ്റ് വനിതാ വിംഗ് പ്രസിഡണ്ടുമായ സി പ്രീത, ലയന്‍സ് ക്ലബ്ബ് പ്രസിഡന്റ് കെ.എം പ്രമോദ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഏകോപന സമിതി അംഗങ്ങളുടെ മക്കളായ കാര്‍ത്തിക് മഹേഷ്, ദേവാമൃത രഞ്ജിത്ത്, കെ. പി ശ്രീനന്ദ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. ഏകോപന സമിതി സ്റ്റേറ്റ് കൗണ്‍സില്‍ അംഗം സി ചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജനറല്‍ സെക്രട്ടറി എസ് എന്‍ രഞ്ജിത്ത്, ചുമട്ടു തൊഴിലാളി നേതാവ് സുരേശന്‍, യൂണിറ്റ് വൈസ് പ്രസിഡണ്ട് പിവി തമ്പാന്‍, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം.കെ ലീലാവതി, യൂണിറ്റ് പ്രസിഡണ്ട് സി. പ്രീത, സെക്രട്ടറി ടി.വി രജനി സംസാരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page