മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു

കാസര്‍കോട്: ഹൊസങ്കടിയ്ക്ക് സമീപം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു. സ്ത്രീകളടക്കം പത്തോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. കാസര്‍കോട് നിന്ന് മംഗളൂവിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പെട്ടത്. ഹൊസങ്കടിയില്‍ നിന്ന് സര്‍വീസ് റോഡിലൂടെ ഓടിയ ബസ് പിന്നീട് ദേശീയപാത വഴി പോവുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ചശേഷം സുരക്ഷാഭിത്തിയിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ 4 സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിവരത്തെ തുടര്‍ന്ന് ഹൈവേ പൊലീസും മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തി. സര്‍വീസ് ഓടേണ്ട ബസ് ദേശീയ പാതയിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും റോഡില്‍ പ്രതിഷേധിച്ചു. ജീവനക്കാരുമായി വാക്കേറ്റവുമുണ്ടായി. ബസുകളെ ദേശീയപാതയിലൂടെ ഓടാന്‍ അനുവദിക്കരുതെന്ന് നാട്ടകാര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page