കാസര്‍കോട്: വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കാസര്‍കോട് കളക്ടറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാരി മരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയാണ് മരണം. എന്‍ഡോസള്‍ഫാന്‍ സെല്‍ ജീവനക്കാരിയും ചെങ്കള അതിര്‍ക്കുഴി സ്വദേശി ആശാലത(41) ആണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ജീവനക്കാരിയെ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ചെങ്കളയിലെ ആശുപത്രിയിലും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. നില ഗുരുതരമായതിനാല്‍ അന്നു രാത്രി തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.







