കാസര്‍കോട്: റാഫി ഗാനങ്ങള്‍ ചെയ്തിറങ്ങിയ മെഹ്ഫില്‍ രാവ് പുലിക്കുന്നിലെ മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. തളങ്കര റാഫി മഹലിന്റെ നേതൃത്വത്തില്‍ സജാദ് കാലിക്കറ്റും സംഘവും ഒരുക്കിയ ‘മെഹ്ഫില്‍ എ ശാം റഫി കേ നാം’ പരിപാടി കാണികളുടെ മനസില്‍ കുളിര്‍മഴ തീര്‍ത്തു. ഉദ്ഘാടകനോ, അധ്യക്ഷ, സ്വാഗത പ്രാസംഗികരോ ഇല്ലാത്തതും ശ്രദ്ധേയമായ പുതിയ അനുഭവമായി. ഗായകന്‍ മുഹമ്മദ് റാഫിയുടെ 46-ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു മെഹ്ഫില്‍ സംഘടിപ്പിച്ചത്. ഗായകരായ സജാദ് കാലിക്കറ്റ്, ശുഭ, സോയ, ആംഗര്‍ ലിമേഷും എന്നിവരെയും ട്രൂപ്പ് അംഗങ്ങളെയും ആദരിച്ചു. സംഘടന പ്രസിഡന്റ് പി എസ് ഹമീദ്, സെക്രട്ടറി പി കെ സത്താര്‍, ഭാരവാഹികളായ റഹ്‌മത്ത് മുഹമ്മദ്, മാഹിന്‍ ലോഫ്, എരിയാല്‍ ഷരീഫ്, എഎസ് മുഹമ്മദ് കുഞ്ഞി, ഷാഫി തെരുവത്ത്, ടിഎസ് ബഷീര്‍, ഷരീഫ് സാഹിബ്, അബ്ദുല്‍ റഹ്‌മാന്‍ ബാങ്കോട്, മാധ്യമപ്രവര്‍ത്തകന്‍ ടി എ ഷാഫി, മുജീബ് അഹ്‌മദ് എന്നിവര്‍ ട്രൂപ്പ് അംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.








