ദേശീയപാത മേൽപ്പാലത്തിനടിയിൽ ഒളിപ്പിച്ച 1.2 കോടി രൂപയുടെ മദ്യവുമായി ഗുജറാത്തിൽ രണ്ടു രാജസ്ഥാനികൾ പിടിയിൽ
ഗാന്ധിനഗർ: ഗുജറാത്തിൽ 1.2 കോടി രൂപ വിലവരുന്ന മദ്യവുമായി രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബസ്കന്താ ജില്ലയിലെ താര താലൂക്കിലെ ദേശീയപാത 27 ലെ താര രന്തൻ പുരില്‍ മേൽ പാലത്തിനടിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ ഒരു ട്രക്ക് പരിശോധിക്കുന്നതിനിടയിൽ അതിൽ നിന്ന് ഒരുകോടി 5 ലക്ഷം രൂപ വിലവരുന്ന 16349 കുപ്പി മദ്യം കണ്ടെടുത്തു. ട്രാക്കിൽ മദ്യക്കുപ്പികൾ നിറച്ചശേഷം അതിനുമുകളിൽപാഴ്ത്തുണി കെട്ടുകൾ നിരത്തി വച്ചാണ് മദ്യം ഒളിപ്പിച്ചിരുന്നത്. ഡ്രൈവർ ഓം പ്രകാശ് കക്കൽ, …