എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കാസര്‍കോട്: ജില്ലാ ആസ്ഥാനത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം. ഇതേ തുടര്‍ന്ന് യുവതിയെ പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ 45 കാരിയെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. പതിവു പോലെ സ്വന്തം വാഹനത്തിലാണ് ജീവനക്കാരി ഇന്നലെ (വെള്ളി)യും ജോലിക്കെത്തിയത്. യാത്രക്കിടയിലും ഓഫീസിലെത്തിയതിന് ശേഷവും മൂന്നു ട്യൂബ് എലിവിഷം കലര്‍ത്തിയ ഐസ് ക്രീം കഴിക്കുകയായിരുന്നു. ഉച്ചയോടെ അവശനിലയിലായതിനെ തുടര്‍ന്ന് ജീവനക്കാരിയെ ചെങ്കളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചു. എലിവിഷം കഴിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതിയെ അപ്പോള്‍ തന്നെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിലാണ് യുവതിയുടെ നില അതീവ ഗുരുതരമാണെന്ന കാര്യം വ്യക്തമായത്. ഉടന്‍ തന്നെ വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ പൊലീസെത്തി യുവതിയില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് യുവതിയുടെ മൊഴിയില്‍ ഉള്ളതെന്നാണ് സൂചന. ഓണാഘോഷം സംബന്ധിച്ച കാര്യങ്ങളും ജീവനക്കാരി പൊലീസിനു നല്‍കിയ മൊഴിയിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page