കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ 7 വയസുകാരി മരിച്ചു. പുത്തൂര്‍ മജലിലെ പ്രവാസി പ്രശാന്തിന്റെയും മാളവികയുടെയും മകള്‍ അന്‍ഷിക ആണ് മരിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അപ്പോഴേക്കും മരിച്ചിരുന്നു. കാസര്‍കോട് ടൗണ്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. അപസ്മാര രോഗത്തിന് ചികില്‍സ നടത്തിയിരുന്നു. പായിച്ചാല്‍ ചൈതന്യ വിദ്യാലയത്തിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് അന്‍ഷിക. മരണവിവരമറിഞ്ഞ് പിതാവ് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.







