‘കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമരസേനാനി ആര്?’ സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദത്തില്‍; പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ മന്ത്രി

കാസര്‍കോട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഉപജില്ലയിലെ എല്‍പി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ നടത്തിയ ‘ഫ്രീഡം ക്വിസ് 2026’ മത്സരത്തിലെ ചോദ്യം വിവാദത്തില്‍. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യാവലിയില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ക്വിസ് മത്സരം സാമൂഹ്യ ശാസ്ത്ര ക്ലബിന്റെയോ വിദ്യാഭ്യാസ വകുപ്പിന്റെയോ പ്രവര്‍ത്തന കലണ്ടറില്‍ തീരുമാനിക്കാത്ത പരിപാടിയെന്നും വാര്‍ത്താ കുറിപ്പില്‍ മന്ത്രി വ്യക്തമാക്കി. നേരത്തെ ഈ വിവാദത്തില്‍ കാസര്‍കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എഇഒമാരോട് റിപ്പോര്‍ട്ട് തേടിയിരുന്നു. സോഷ്യല്‍ സയന്‍സ് ക്ലബ് അസോസിയേഷന്‍ ചുമതലയുള്ള അധ്യാപകരാണ് ചോദ്യങ്ങള്‍ തയ്യാറാക്കിയതെന്നാണ് വിശദീകരണം. ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവര്‍ക്കര്‍ എന്ന് നല്‍കിയിരുന്നത്. ടൈബ്രേക്കര്‍ ചോദ്യമായാണ് ഇത് ഉള്‍പ്പെടുത്തിയത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ ചോദ്യാവലിയാണ് വിവാദത്തിലായത്. സവര്‍ക്കറെ പുകഴ്ത്തിയുള്ള ചോദ്യം വന്നത് പരിശോധിക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍ ആവശ്യപ്പെട്ടു. ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാര്‍ നീക്കം മഞ്ചേശ്വരത്ത് അനുവദിക്കില്ലെന്ന് എ.കെ.എം അഷ്‌റഫ് എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ പരാതിയുമായി എംഎസ്എഫ് രംഗത്തെത്തി. ഡിഡിഇ ഓഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page