ജോലിക്കിടയില്‍ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന ആര്‍എസ്എസ് ശാഖാ ശിക്ഷക് അന്തരിച്ചു

കാസര്‍കോട്: ജോലിക്കിടയില്‍ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന ആര്‍എസ്എസ് നേതാവ് മരിച്ചു. ആര്‍എസ്എസ് പുത്തിഗെ ശാഖാ ശിക്ഷക് ആയിരുന്ന നാഗേഷ് ആചാര്യ (65) യാണ് മരിച്ചത്. മരപ്പണിക്കാരനാണ്. ബുധനാഴ്ച ജോലിക്കിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടയിലായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ: ഹേമലത. മക്കള്‍: കിരണ്‍ കുമാര്‍, പരേതരായ പ്രവീണ, രാജേഷ്. മരുമകള്‍: പവിത്ര.പ്രവീണ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ആഘോഷ സമയത്ത് ഷോക്കേറ്റാണ് രാജേഷ് മരണപ്പെട്ടത്.

അല്‍ഹുദ കമ്പ്യൂട്ടര്‍ അക്കാദമി 50 നിര്‍ധന കുടുംബങ്ങള്‍ക്ക് നാളെ ഭക്ഷ്യകിറ്റ് നല്‍കും

ചെറുവത്തൂര്‍: അല്‍ഹുദ കമ്പ്യൂട്ടര്‍ അക്കാദമി എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നാളെ 50 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും. ഭിന്നശേഷിയുള്ള ഒരു കുട്ടിക്ക് ലാപ്‌ടോപ്പും നല്‍കും. ഞായറാഴ്ച രാവിലെ 10 ന് ആരംഭിക്കുന്ന വാര്‍ഷികാഘോഷ പരിപാടി സന്ദീപ് വാര്യര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരായ മക്കളുടെ പഠനത്തിനും ചികിത്സയ്ക്കുമായി സ്വന്തം ജീവിതം മാറ്റിവെച്ച അമ്മമാരെ ചടങ്ങില്‍ ആദരിക്കും. ഒരു വര്‍ഷത്തിനിടെ നൂറോളം കുട്ടികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിരുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ സ്ഥാപനം നടത്തിവരുന്നുണ്ട്. …

മുന്‍ കല്ലുകെട്ട് മേസ്തിരി അച്യുത ദേവാഡിഗെ അന്തരിച്ചു

കാസര്‍കോട്: മുന്‍ കല്ലുകെട്ട് മേസ്തിരി മഞ്ചേശ്വരം, ബായാര്‍, സുദംബളയിലെ അച്യുത ദേവദാഡിഗെ (85) അന്തരിച്ചു.ഭാര്യ: സുലോചന. മക്കള്‍: യശവന്തി, രഞ്ജന്‍, പ്രമോദ്. മരുമക്കള്‍: മോഹന്‍, മല്ലിക. സഹോദരങ്ങള്‍: ലീല, സുശീല.

മദ്യപിച്ച് വാഹനം ഓടിച്ച കേസ്: യൂട്യൂബര്‍ എസ്.ആര്‍ ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പരിശീലന ക്ലാസില്‍ പങ്കെടുക്കണം

കാസര്‍കോട്: അമിതമായി മദ്യപിച്ച് വാഹനമോടിച്ച കേസില്‍ യൂട്യൂബര്‍ എസ്.ആര്‍. ധന്യയുടെ ഡ്രൈവിങ് ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡുചെയ്തു. മദ്യപിച്ച് അപകടം ഉണ്ടാക്കുന്നവിധം വാഹനമോടിച്ചതിനാണ് നടപടി. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂന്ന് ദിവസത്തെ പരിശീലന ക്ലാസില്‍ ധന്യ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു. മൂന്ന് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ജുലൈ 1 ന് പുലര്‍ച്ചെയാണ് മദ്യപിച്ച് വാഹനമോടിച്ചതിന് ധന്യയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ദേശീയപാതയില്‍ അണങ്കൂരിലായിരുന്നു സംഭവം. അപകടകരമായ രീതിയില്‍ ധന്യയുടെ കാര്‍ ദേശീയപാതയില്‍ നിര്‍ത്തിയിട്ടത് കണ്ടാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. എന്നാല്‍, പൊലീസ് …

കാണാതായ യുവാവിനെ കര്‍ണ്ണാടകയില്‍ കണ്ടെത്തി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വൊര്‍ക്കാടിയില്‍ നിന്നു കാണാതായ യുവാവിനെ കര്‍ണ്ണാടകയില്‍ കണ്ടെത്തി. ദേവന്തപ്പടുപ്പിലെ കിരണ്‍ കുമാര്‍ ഷെട്ടി (32)യെയാണ് മഞ്ചേശ്വരം പൊലീസ് സകലേഷ്പുരത്ത് കണ്ടെത്തിയത്. ഇയാളെ മഞ്ചേശ്വരത്ത് എത്തിച്ചു. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ജുലായ് 16ന് രാവിലെ ഏഴുമണിക്കാണ് കിരണ്‍ കുമാര്‍ വീട്ടില്‍ നിന്നിറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് സകലേഷ് പുരത്ത് കണ്ടെത്തിയത്.

വിസ കിട്ടിയില്ല: ഇന്നത്തെ സിഡ്‌നി ഷോ മാറ്റിവെച്ചു; ക്ഷമ ചോദിച്ച് നടന്‍ മോഹന്‍ലാല്‍

കൊച്ചി: വിസ കിട്ടാത്തതിനെ തുടര്‍ന്ന് മോഹന്‍ലാലിനന്റെ സിഡ്‌നി ഷോ മാറ്റിവെച്ചു. മോഹന്‍ലാല്‍ ഒഴികെയുള്ള താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയിരുന്നു. വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പരമാവധി ശ്രമം നടത്തിയിരുന്നു. വിസ കിട്ടാത്തതിനാല്‍ ഷോ മാറ്റിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ വൈകാരിമായി ക്ഷമ ചോദിച്ച് മോഹന്‍ലാല്‍ സംഘാടകര്‍ക്ക് വീഡിയോ സന്ദേശം അയച്ചു. വിസ കിട്ടിയില്ലെന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്ന് അറിയില്ലെന്നും വീഡിയോ സന്ദേശത്തില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട്. ‘സാങ്കേതിക പിഴവാണോ അതോ ക്ലറിക്കല്‍ മിസ്റ്റേക്കാണോ എന്താണെന്ന് ഞാന്‍ അതിന്റെ കൂടുതല്‍ കാര്യങ്ങളിലേയ്ക്ക് പോകുന്നില്ല. എന്റെ കുറ്റമായി തന്നെ …

കോണ്‍ഗ്രസ് നേതാവിനെ വെടിവച്ചു കൊന്നു; പൊലീസുകാരെ ആക്രമിച്ച് ബൈക്കില്‍ രക്ഷപ്പെട്ട അക്രമിയെ വെടിവച്ചിട്ട് പിടികൂടി

മംഗ്ളൂരു: പ്രമുഖ വ്യവസായിയും കോണ്‍ഗ്രസ് നേതാവും ഉഡുപ്പി, മുദിയങ്ങാടി മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ ഡേവിഡ് ഡാലിയ എന്ന ഡേവിസ് ഡിസൂസ വെടിയേറ്റു മരിച്ചു. ഇന്നലെ (വെള്ളി) വൈകുന്നേരത്തോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മുദിരങ്ങാടി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ചര്‍ച്ചിനു മുന്നില്‍ വച്ചാണ് ഡേവിസിനു നേരെ വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ഷിര്‍വ, പടുബിദ്രി സ്റ്റേഷനുകളില്‍ നിന്ന് പൊലീസ് സംഘം സ്ഥലത്തേയ്ക്ക് കുതിച്ചെത്തി. സിസി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച …

അസുഖം മൂലം ചികില്‍സയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു

കാസര്‍കോട്: അസുഖം മൂലം ചികില്‍സിയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു. പടന്നക്കാട്ടെ മുന്‍ സ്റ്റീലേജ് ഉടമ മാടപ്പള്ളില്‍ മാത്തുക്കുട്ടിയുടെ ഭാര്യ ജെയിന്‍ മാത്യു (67) ആണ് മരിച്ചത്. ഏറെ നാളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് ചെറുപുഴ കാക്കയം ചാല്‍ സെമിത്തേരിയില്‍ നടക്കും. മക്കള്‍: നോബിള്‍ മാത്യു (എഞ്ചിനിയര്‍ ബംഗളൂരു), ഡിംവിള്‍ മാത്യു(ഡന്‍ഡിസ്റ്റ് ബഹ്‌റിന്‍). മരുമക്കള്‍: ഹന്ന ജെയിംസ് (മൂവാറ്റുപുഴ), …

കുമ്പള, ഭാസ്‌കര നഗറില്‍ 7 വയസുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; കാറിലെത്തിയ രണ്ടംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാസ്‌കര നഗറില്‍ ഏഴു വയസുകാരനെ കാറില്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതായി പരാതി. പിതാവ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി സ്ഥലത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചു.ഭാസ്‌കര നഗറിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉത്തരേന്ത്യന്‍ കുടുംബത്തിലെ കുട്ടിയാണ് തട്ടിക്കൊണ്ട് പോകല്‍ ശ്രമത്തിന് ഇരയായത്.സംഭവത്തെ കുറിച്ച് പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: “ഇന്നലെ (വെള്ളി) ഉച്ചയ്ക്ക് 12.30 മണിയോടെയാണ് സംഭവം. കുടുംബത്തിലെ ചെറിയ …

സിപിഎം നേതാവ് മുന്നാട് ബാലന്‍ വിടവാങ്ങി; മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിനു കൈമാറും

കാസര്‍കോട്: പ്രമുഖ സിപിഎം നേതാവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ മലയോരത്ത് കെട്ടിപ്പടുക്കുന്നതിനു മുന്നണി പോരാളിയായി പ്രവർത്തിക്കുകയും ചെയ്ത മുന്നാട് ബാലന്‍ (75) അന്തരിച്ചു. ശ്വാസ സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ജയപുരം സ്വദേശിയായ ബാലന്‍ നിലവില്‍ കുണ്ടംകുഴിയിലായിരുന്നു താമസം. അടിയന്തരാവസ്ഥ കാലത്ത് കൊടിയ മര്‍ദ്ദനത്തിനു ഇരയായിരുന്നു. ജയില്‍ വാസവും അനുഭവിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.കുണ്ടംകുഴിയില്‍ പൊതു ദര്‍ശനത്തിന് വയ്ക്കുന്ന മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം പരിയാരം മെഡിക്കല്‍ കോളേജിനു കൈമാറും.ഭാര്യ: കൃപ. …

കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്കു പുറപ്പെട്ട കെഎസ്ആര്‍ടിസി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

ബംഗളുരു: കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ദാരുണാന്ത്യം. ബെംഗളുരു എക്സ്പ്രസ്സ് ഹൈവേയിൽ രാമനഗര ബിഡതിയില്‍ ശനിയാഴ്ച രാവിലെ 6.40നാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബസ് സൂചനാ ബോര്‍ഡില്‍ ഇടിടിച്ച് തലകീഴായി മറിയുകയായിരുന്നു. ബസ് ഡ്രൈവർ ബിജിലേഷ്, കണ്ടക്ടർ അരുൺ എന്നിവരാണ് മരിച്ചത്. പതിനഞ്ചോളം യാത്രക്കാർക്കു പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല. ബസ് പൂർണ്ണമായും …

ഓണം സ്പെഷ്യൽ ഡ്രൈവ്; സ്കൂട്ടറിൽ കർണാടക മദ്യം കടത്താൻ ശ്രമം, മഞ്ചേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ യുവാവ് പിടിയിൽ

കാസർകോട്: മഞ്ചേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ കർണാടക മദ്യം വിൽക്കാൻ സ്കൂട്ടറിൽ എത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. മഞ്ചേശ്വരം ഗുഡക്കേരി സ്വദേശി നിതിൻ(30)ആണ് അറസ്റ്റിൽ ആയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി വെള്ളിയാഴ്ച കുമ്പള റേഞ്ച് അസിസ്റ്റന്റ് എക്സസൈസ് ഇൻസ്പെക്ടർ ഗ്രേഡ് എ ബി അബ്ദുള്ളയും സംഘവും നടത്തിയ റെയ്ഡിലാണ് യുവാവ് കുടുങ്ങിയത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. സ്കൂട്ടറിൽ നിന്ന് 8.64 ലിറ്റർ കർണാടക നിർമ്മിത മദ്യം പിടികൂടി. കേസ് രേഖകളും തൊണ്ടിമുതലും വാഹനവും പ്രതിയെയും കുമ്പള റേഞ്ചിൽ ഹാജരാക്കി. …

ദേശീയപാത മേൽപ്പാലത്തിനടിയിൽ ഒളിപ്പിച്ച 1.2 കോടി രൂപയുടെ മദ്യവുമായി ഗുജറാത്തിൽ രണ്ടു രാജസ്ഥാനികൾ പിടിയിൽ

ഗാന്ധിനഗർ: ഗുജറാത്തിൽ 1.2 കോടി രൂപ വിലവരുന്ന മദ്യവുമായി രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബസ്കന്താ ജില്ലയിലെ താര താലൂക്കിലെ ദേശീയപാത 27 ലെ താര രന്തൻ പുരില്‍ മേൽ പാലത്തിനടിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. സംശയം തോന്നിയ ഒരു ട്രക്ക് പരിശോധിക്കുന്നതിനിടയിൽ അതിൽ നിന്ന് ഒരുകോടി 5 ലക്ഷം രൂപ വിലവരുന്ന 16349 കുപ്പി മദ്യം കണ്ടെടുത്തു. ട്രാക്കിൽ മദ്യക്കുപ്പികൾ നിറച്ചശേഷം അതിനുമുകളിൽപാഴ്ത്തുണി കെട്ടുകൾ നിരത്തി വച്ചാണ് മദ്യം ഒളിപ്പിച്ചിരുന്നത്. ഡ്രൈവർ ഓം പ്രകാശ് കക്കൽ, …

ചന്ദനമരം മുറിച്ചു കടത്താൻ ശ്രമിച്ചയാൾ മണിക്കൂറുകൾക്കകം പിടിയിൽ; മുള്ളേരിയ സ്വദേശിയിൽ നിന്ന് ചെത്തിമിനുക്കിയെടുത്ത ചന്ദനം പിടികൂടി

കാസർകോട്: കാറഡുക്ക മൂടാംകുളത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് ചന്ദനമരം മുറിച്ചു വിൽപ്പന നടത്താൻ ശ്രമിച്ചയാൾ മണിക്കൂറുകൾക്കകം വനം വകുപ്പിന്റെ പിടിയിലായി. മുള്ളേരിയ സ്വദേശി കെ എം അശോകനെ(56)യാണ് കാറഡുക്ക സെക്ഷൻ ഓഫീസർ കെ എ ബാബുവും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് ചെത്തുമിനിക്കിയെടുത്ത രണ്ട് കിലോ ചന്ദനവും മുറിക്കാൻ ഉപയോഗിച്ച ഹാക്സോ ബ്ലേഡും കത്തിയും പിടികൂടി. മുറിച്ചെടുത്ത ചന്ദനം വിൽക്കാൻ കൊണ്ടുപോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണ് വനം വകുപ്പ് എത്തി ഇയാളെ പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചയാണ് ചന്ദനമരം …

പ്രശസ്ത നാടകകൃത്ത് ഷിബു എസ് കൊട്ടാരം അന്തരിച്ചു

കോട്ടയം: പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഷിബു എസ് കൊട്ടാരം അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം പാലാ നീലൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അധ്യാപകനാണ്. സംവിധാനം, ദീപാലങ്കാരം, അധ്യാപനം തുടങ്ങിയ മേഖലകളിൽ തിളങ്ങിയ തിയറ്റർ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു. കണ്ണൂർ സംഘചേതനയുടെ നാടകങ്ങൾ ഉൾപ്പടെ മലയാള നാടക വേദിക്ക് മികച്ച സംഭാവനകൾ നൽകിയിരുന്നു.2015ല്‍ സംഗീത നാടക അക്കാദമി കലാശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. ഫ്രീഡം റോഡ്, പിരാന, കനല്‍പ്പാത, കര്‍ണഭാരം, സ്പാര്‍ട്ടക്കസ്, സമയതീരം …

തളങ്കര കടവത്തെ കെഎ നഫീസ അന്തരിച്ചു

കാസർകോട്: തളങ്കര കടവത്ത് ടി കെ ഹൗസിലെ പരേതനായ ടി കെ അബ്ദുൽ ഖാദറിന്റെ ഭാര്യ കെഎ നഫീസ കടവത്ത്(84) അന്തരിച്ചു. മക്കൾ: സായിറ ബങ്കരകുന്ന്, ഹാരിസ് കടവത്ത്, ഫിറോസ് (മലേഷ്യ), നസീറ പള്ളം, അഷ്റഫ് അസ്സു (ഖത്തർ), റിയാസ് (ഗോവ), ഷെഫീഖ് അബ്സി( ഖത്തർ). മരുമക്കൾ: സുജാരുദ്ദീൻ ബങ്കരകുന്ന്, മഹ്മൂദ് പള്ളം, ഉമൈമ എരുതുംകടവ്, റാഷിദ തെക്കിൽ, നിഷിദ കണ്ണംകുളം, സദ്ര തെക്കിൽ, സഫീറ നെല്ലിക്കുന്ന്. സഹോദരങ്ങൾ: പരേതനായ കെ എ അബ്ദുറഹ്മാൻ, പരേതനായ കെ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഹോർമുസ് കടലിടുക്കിലെ കപ്പൽപ്പാതകളുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും ധാരണയിലെത്തുന്നതായി റിപ്പോർട്ടുകൾ. കടൽപ്പാത തുറക്കുന്നതിനും ആണവായുധ നീക്കങ്ങൾ തടയുന്നതിനുമുള്ള നീക്കങ്ങളിലാണ് യു.എസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ​ആക്രമണങ്ങളും തിരിച്ചടികളും: മേഖലയിലെ പിരിമുറുക്കങ്ങൾക്കിടയിൽ യമനിലെ സൈനിക ക്യാമ്പുകൾക്ക് നേരെയും സൗദി അതിർത്തി പ്രദേശങ്ങളിലേക്കും ഹൂതികൾ മിസൈലാക്രമണം നടത്തിയതായി വാർത്തകൾ പുറത്തുവന്നു. ബംഗ്ലാദേശിൽ പുതിയ പ്രസിഡന്റിനായുള്ള തെരഞ്ഞെടുപ്പ് ആഗസ്റ്റ് 20-ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ​ഷെയ്ഖ് ഹസീനയുടെ പ്രതികരണം: ഇന്ത്യയിൽ അഭയം തുടരുന്നതിനിടെ, രാജ്യത്തുനിന്ന് തന്നെ മാറ്റാനാവില്ലെന്നും ഡിസംബറോടെ തിരികെ മടങ്ങാൻ …

അതിശക്തമായ മഴ ഇന്നും തുടരും: ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർ‌ട്ട്, 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലുമാണ് തീവ്ര മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ കാസർകോട് എന്നീ ജില്ലയിലാണ് തീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, …