9-ാമത് ഡാളസ് കെ ഇ സി എഫ് സംയുക്ത സുവിശേഷ കൺവെൻഷനു പ്രാർത്ഥനാനിർഭരമായ തുടക്കം


പി പി ചെറിയാൻ
ഡാളസ്: കേരളാ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസിന്റെ ആഭിമുഖ്യത്തിൽ 29-ാമത് സംയുക്ത സുവിശേഷ കൺവെൻഷന് പ്രാർത്ഥനാനിർഭരമായ തുടക്കം. വെള്ളിയാഴ്ച ഇ ർവിംഗിലുള്ള സെന്റ് ജോർജ്ജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ ആരംഭിച്ച കൺവെൻഷന്റെ ഒന്നാം ദിന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
ആദ്യദിന ചടങ്ങുകൾക്ക് കെ ഇ സി എഫ് ജോൺ തോമസ് നയിച്ച ഗായക സംഘത്തിന്റെ ആരാധനയോടെയും  ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക വികാരി റവ റെജിൻ രാജു അച്ചന്റെ പ്രാർത്ഥനയോടും തുടക്കമായി. തുടർന്ന്  ബിനു തോമസ് വിശുദ്ധ വേദപുസ്തകത്തിൽ നിന്ന് ലൂക്കോസ് 15:1-7 വരെയുള്ള ഭാഗങ്ങൾ വായിച്ചു. ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആമുഖ പ്രസംഗം നടത്തി.

വെരി . റവ. രാജു എം. ഡാനിയേൽ കോർ-എപ്പിസ്കോപ്പ അധ്യക്ഷ്യത vവഹിച്ചു . ‘വെളിവു നിറഞ്ഞോരീശോ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ ഭദ്രദീപം കൊളുത്തി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.

കൺവെൻഷന്റെ പ്രധാന പ്രഭാഷകനായ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. അബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകി. ‘നഷ്ടവും വീണ്ടെടുപ്പും വിശുദ്ധ ലൂക്കോസ് 15) എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി തിരുമേനി ദൈവവചനം പങ്കുവെച്ചു.
ഭക്തിനിർഭരമായ ഗാനാലാപനം,  പ്രാർത്ഥന, ആശീർവാദനം എന്നിവയുമുണ്ടായിരുന്നു .

കൺവെൻഷൻ ആഗസ്റ്റ് 8 , 9 ദിവസങ്ങളിൽ വൈകിട്ടു 6:00 മണി മുതൽ 9:00 മണി വരെ തുടരുന്നതാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page