എന്നും പരിചരിക്കുന്ന പാപ്പാൻ വന്നില്ല; മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെ പകരമായി എത്തിയ പാപ്പാനെ ആന ചവിട്ടിക്കൊന്നു

പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ ആന പാപ്പാനെ ചവിട്ടിക്കൊന്നു. മോഹനന്‍(65) എന്ന പാപ്പാനാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ആനയുടെ തുമ്പിക്കൈയിലെ മുറിവിൽ മരുന്നുവച്ചു കെട്ടുന്നതിനിടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. ആക്രമിച്ച ആനയുടെ പാപ്പാന്‍ ഇന്ന് എത്തിയിരുന്നില്ല. പകരമായി മോഹനൻ ആണ് ആനയെ പരിചരിക്കാൻ എത്തിയത്. പരിക്കേറ്റ മോഹനനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നീന എന്ന ആനയുടെ പാപ്പാനാണ് മോഹനന്‍.
രണ്ടാം ശനിയാഴ്ച അവധിയായതിനാല്‍ ഇന്ന് ആനക്കൂട്ടില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. ഏറെ വർഷങ്ങളായി കോന്നി ആനത്താവളത്തിൽ പാപ്പാനായി ജോലി ചെയ്തുവരികയായിരുന്നു അന്തരിച്ച മോഹനൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page