കാസര്‍കോട്: കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 3.084 കിലോ കഞ്ചാവ് കണ്ടെത്തി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി വെളളിയാഴ്ച കാസര്‍കോട് റേഞ്ച് എക്‌സൈസും ആര്‍പിഎഫും ചേര്‍ന്ന് നടന്ന പരിശോധനയിലാണ് കഞ്ചാവ് പൊതി കണ്ടെത്തിയത്. ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും എക്‌സൈസും അന്വേഷണം ആരംഭിച്ചു. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി കെ അശ്വിന്റെ നേതൃത്വത്തില്‍ അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍ അനീഷ് കുമാര്‍ ഉദ്യോഗസ്ഥരായ അഭിലാഷ്, മെയ് മോള്‍ ജോണ്‍, കെ അമല്‍ജിത് അനൂപ് എന്നിവരാണ് പരിശോധന നടത്തിയത്.







