പയ്യന്നൂര്‍: എലിവിഷം അകത്തു ചെന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വെല്‍ഡിങ് തൊഴിലാളി മരിച്ചു. രാമന്തളി കുന്നെരു വടക്കുഭാഗം താമസിക്കുന്ന കൊറ്റി വാടിപ്പുറത്തെ എം ഷിജോ(32) ആണ് മരിച്ചത്. ഈ മാസം മൂന്നിനാണ് യുവാവിനെ എലിവിഷം കഴിച്ച നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടെ വെള്ളിയാഴ്ച രാത്രി മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വാടിപ്പുറത്ത് ചന്ദ്രന്റെയും പുഷ്പയുടെയും മകനാണ്. സുചിത്രയാണ് ഭാര്യ. മക്കള്‍: സിദ്ധാര്‍ത്ഥ്, സന്‍രുദ്ധ്. സഹോദരങ്ങള്‍: ഷാജി, ഷിജി, ഷിജു, പ്രവീഷ്, പ്രജീഷ്, പ്രവീണ, പ്രജിന, ദില്‍ന.








