പി പി ചെറിയാൻ
ബോസ്റ്റൺ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15 ‘ഇന്ത്യ ദിന’മായി പ്രഖ്യാപിച്ച് യു.എസിലെ മാസാച്യുസെറ്റ്‌സ് ഗവർണർ മോറ ഹീലി. മാസാച്യുസെറ്റ്‌സിന്റെ സാമ്പത്തിക, സാംസ്കാരിക, പൊതുമേഖലകളിൽ ഇന്ത്യൻ വംശജർ നൽകിയ വിലപ്പെട്ട സംഭാവനകളെ മാനിച്ചാണ് ഈ പ്രഖ്യാപനം. ലെഫ്റ്റനന്റ് ഗവർണർ കിംബർലി ഡ്രിസ്കോൾ, സ്റ്റേറ്റ് സെക്രട്ടറി വില്യം ഫ്രാൻസിസ് ഗാൽവിൻ എന്നിവരും പ്രഖ്യാപനത്തെ പിന്തുണച്ചു.
സംരംഭകത്വം, വിദ്യാഭ്യാസം, ആരോഗ്യം, ശാസ്ത്ര ഗവേഷണം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകുന്ന പങ്കാളിത്തത്തെ പ്രൊക്ലമേഷനിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. കൂടാതെ, ബോസ്റ്റൺ മേയർ മിഷേൽ വു നഗരതലത്തിലും ഓഗസ്റ്റ് 15 ‘ഇന്ത്യ ദിന’മായി പ്രഖ്യാപിച്ചിട്ടുണ്ട്








