കാസര്‍കോട്: കാറില്‍ കൊണ്ടുവന്ന മാലിന്യം പട്ടാപ്പകല്‍ റോഡരികില്‍ വലിച്ചെറിഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ കുമ്പള നായിക്കാപ്പ് ജംങ്ഷനിലാണ് സംഭവം. കറുത്ത കാറിലെത്തിയ യുവാവ് മാലിന്യം തള്ളുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് കുമ്പള പഞ്ചായത്ത് നടപടി ആരംഭിച്ചു. സെക്രട്ടറിയുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു. മാലിന്യം തള്ളാനെത്തിയ യുവാവിനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് അറയിച്ചു.







