ലഹരി വില്പനക്കാരുടെ പണം അക്കൗണ്ടിൽ; ഗായകൻ അറസ്റ്റിൽ

തളിപ്പറമ്പ്: മയക്കുമരുന്ന് വില്‍പ്പനക്കാരുടെ പണം അക്കൗണ്ടില്‍ സൂക്ഷിച്ചതിന് തളിപ്പറമ്പിലെ ഗായകനായ യുവാവ് പിടിയില്‍. ഫാറൂഖ് നഗറിലെ മുഹമ്മദ് ഷിനാദിനെ (21)ആണ് തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലായ് 24ന് പുലര്‍ച്ചെ തിരുവങ്ങാട് കൊളശേരി അണ്ടര്‍ പാസേജിന് സമീപത്തു വച്ച് കാറില്‍ മയക്കുമരുന്ന് കടത്തിയ മൂന്ന് യുവാക്കളെ തലശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനയത്ത്‌വയല്‍ പുതുക്കുടിയിലെ അല്‍ജെയ്ന്‍ ഹൗസില്‍ മുഹമ്മദ് ഷദാബ് റോഷന്‍ (29), പുന്നോല്‍ താഴെവയലിലെ വി.പി മുസ്തഫിര്‍ (31), പന്ന്യന്നൂര്‍ സി.പി റോഡിലെ മുഹമ്മദ് റഫ്‌നാസ് (29) എന്നിവരെയാണ് എസ്.ഐ ഇ.കെ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പൊലീസിനെ കണ്ട് കാര്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ വലയിലായത്. അന്ന് കാറില്‍ നിന്ന് 4.19 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ട് ഉടമസ്ഥരെയടക്കം പൊലീസ് പിടികൂടുന്നുണ്ട്. അത്തരത്തില്‍ ഈ കേസില്‍ തുടരന്വേഷണം നടത്തിയപ്പോഴാണ് ഷിനാദിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പൊലീസ് സംഘം ഇന്നലെ തളിപ്പറമ്പിലെത്തി യുവാവിനെ പിടികൂടിയത്.
മയക്കുമരുന്ന് വില്‍പ്പനക്കാര്‍ പലപ്പോഴും യുവാക്കളെ ഇത്തരത്തില്‍ വലയില്‍ വീഴ്ത്തി പണമിടപാടിനായി ഉപയോഗിക്കുന്നുണ്ട്. ലഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന പണം ഇവരുടെ അക്കൗണ്ടുകളിലാണ് സൂക്ഷിക്കാറുള്ളത്. ലഹരിയുടെ അടിവേര് അറുക്കുന്നതിന്റെ ഭാഗമായാണ് പണം സൂക്ഷിച്ച അക്കൗണ്ട് ഉടമകളെയും പൊലീസ് പിടികൂടുന്നുത്. ദിവസങ്ങള്‍ക്ക് മുമ്പ് തളിപ്പറമ്പ ഹൈവേയിലെ വസ്ത്ര സ്ഥാപനത്തിലെ ജീവനക്കാരനായ ഒരു യുവാവും സമാനരീതിയില്‍ പൊലീസിന്റെ പിടിയിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സര്‍ക്കാര്‍ ജീവനക്കാരിയുടെ നില അതീവ ഗുരുതരം; പൊലീസ് എസ്‌കോര്‍ട്ടോടെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി; പൊലീസിനു നല്‍കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
Scroll to top

You cannot copy content of this page