‘ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ല’, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാം എണ്ണിപ്പറഞ്ഞ് എഎന്‍ ഷംസീര്‍
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സംഭവിച്ച തോല്‍വിയുടെ കാരണങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീര്‍ എല്ലാം വെളിപ്പെടുത്തിയത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോള്‍ അതിനെ പാര്‍ട്ടി പ്രതിരോധിച്ചു. പക്ഷെ പ്രതിരോധ പ്രസ്താവനയില്‍ ഒരു ഊക്കുണ്ടായിരുന്നില്ലന്നും ഷംസീര്‍ പറഞ്ഞു.ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ല, തുറന്നു പറയാലോ, മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം …