കൊല്ലം: കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ചു. ബിമാ മന്‍സിലില്‍ ബഷീര്‍(68) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുളത്തൂപ്പുഴ ജങ്ഷനിലേക്ക് നടന്നു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിവരമറിയിച്ചിട്ടും വനം വകുപ്പ് അധികൃതർ എത്താത്തതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധിച്ചു. ജനവാസമേഖലയിലെത്തി കാട്ടുപോത്ത് മനുഷ്യജീവനെടുത്തതോടെ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ.








