‘ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ല’, പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി; തെരഞ്ഞെടുപ്പ് തോല്‍വിയില്‍ എല്ലാം എണ്ണിപ്പറഞ്ഞ് എഎന്‍ ഷംസീര്‍

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സംഭവിച്ച തോല്‍വിയുടെ കാരണങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞ് മുന്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍. കാളികാവില്‍ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീര്‍ എല്ലാം വെളിപ്പെടുത്തിയത്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോള്‍ അതിനെ പാര്‍ട്ടി പ്രതിരോധിച്ചു. പക്ഷെ പ്രതിരോധ പ്രസ്താവനയില്‍ ഒരു ഊക്കുണ്ടായിരുന്നില്ലന്നും ഷംസീര്‍ പറഞ്ഞു.
ഇങ്ങനെ തോല്‍ക്കുമെന്ന് നമ്മളും വിചാരിച്ചില്ല, തുറന്നു പറയാലോ, മൂന്നാം ഭരണം പ്രതീക്ഷിച്ചു, പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോ ലീഡായിരുന്നു, പിന്നെ എല്ലാം ഒലിച്ച് പോയെന്നും ഷംസീര്‍ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. അയ്യപ്പസംഗമത്തില്‍ ഒരു കാരണവശാലും സ്വാമി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാന്‍ പാടില്ലായിരുന്നുവെന്നും അത് പാര്‍ട്ടി സ്വയം വിമര്‍ശനം നടത്തിയിട്ടുണ്ടെന്നും ഷംസീര്‍ പറയുന്നു.
ഞങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവരാ. രാഷ്ട്രീയത്തില്‍ ജനങ്ങളാണ് യജമാനന്മാര്‍. ജനങ്ങളാണ് സഖാക്കളെ നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നുവെന്ന് പറയുന്നത്. അത് ഞങ്ങള്‍ ഉള്‍ക്കൊള്ളും. പോരായ്മകള്‍ തിരുത്തി ഞങ്ങള്‍ തിരികെ വരുമെന്നും ഷംസീര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page