മാവുങ്കാല്‍: ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. നെല്ലിത്തറ മണ്ണടയിലെ വി.കാര്‍ത്യായനി (57) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. വീട്ടില്‍
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് കാര്‍ത്യായനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതനായ വി മുത്തുവിന്റയും ജാനകിയുടെയും മകളാണ്. ഭര്‍ത്താവ്: നാരായണന്‍. മക്കള്‍: മഹേഷ്, അശോകന്‍, മണിക്കുട്ടന്‍ (മൂവരും ഗള്‍ഫ്), അനീഷ്. മരുമക്കള്‍: ദീക്ഷ, ചിപ്പി, സ്വാതി. സഹോദരങ്ങള്‍: പുഷ്പ, ബാലകൃഷ്ണന്‍, ശോഭ, ഭാസ്‌കരന്‍, വത്സല.







