ചെറുവത്തൂര്‍: ടൗണിലെ മലഞ്ചരക്ക് സ്ഥാപനത്തില്‍ തീപിടിത്തം. ചെറുവത്തൂര്‍ – കയ്യൂര്‍ റോഡിന് സമീപമുള്ള ഐ.ബി ട്രേഡേഴ്‌സ് മലഞ്ചരക്ക് സ്ഥാപനത്തിലെ കൊപ്ര ശേഖരത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വിവരത്തെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ അരമണിക്കൂറിനകം തീ പൂര്‍ണ്ണമായും അണച്ചു. സമീപത്തെ മറ്റ് കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായതോടെ വന്‍ ദുരന്തം ഒഴിവായി. മെട്ടമ്മല്‍ സ്വദേശി എംഇ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിച്ചത്. സ്റ്റേഷന്‍ ഓഫീസര്‍ കെവി പ്രഭാകരന്‍, ഉദ്യോഗസ്ഥരായ സി പ്രസാദ്, സിജോയ്, ജിത്തു, അക്ഷയ് തുടങ്ങിയവരാണ് തീയണക്കാനെത്തിയത്.







