മാനന്തവാടി: വയനാട് മാനന്തവാടിയിലെ 16 കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കിയ സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. പെണ്‍സുഹൃത്തായ ജനീലിയ (19), അജിത്ത് (23) എന്നിവരാണ് അറസ്റ്റില്‍ ആയത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി. തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ വീട്ടില്‍, റോബിന്‍ കെ. ജോയ്(20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജുനിവാസില്‍ അമല്‍ കൃഷ്ണ(20), കുറ്റിമൂല കള്ളമ്പറമ്പില്‍ കെ.വി. ജിതിന്‍(22), എടവക ചാമാടിപൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍(23) എന്നിവര്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായിരുന്നു. ഈ മാസം 13 നു പുലര്‍ച്ചെയാണ് വ്യാജ സൗഹൃദം സ്ഥാപിച്ച പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത്. അവിടെയത്തി
നിര്‍ബന്ധിച്ച് മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്തുവെന്നാണ് വിവരം.
ശേഷമുള്ള യാത്രയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ടതായി ഒരു ആണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചതോടെയാണ് തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയ വിവരം അവരറിയുന്നത്. ചായകുടിക്കാന്‍ പോകാം എന്നുപറഞ്ഞ് ഒരു പെണ്‍ സുഹൃത്തും രണ്ട് യുവാക്കളും ചേര്‍ന്നാണ് തന്നെ വീട്ടില്‍ നിന്ന് കൊണ്ടു പോയതെന്ന് പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് ലഹരിബന്ധം ഉറപ്പിച്ചിരുന്നു. പ്രതി ജലീലിയക്ക് ലഹരി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സംശയം ഉറപ്പിച്ചിരിക്കുകയാണ് പൊലീസ്. പ്രതി ജനീലിയ സ്ഥിരം പ്രശ്നക്കാരി എന്നും മാനന്തവാടിയില്‍ പ്രതിക്കെതിരെ സമാന രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








