അതിക്രൂരം.., വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകന്‍, കുട്ടികളെ വടി കൊണ്ട് തല്ലുന്നത് പതിവെന്ന് പരാതി

തൃശൂര്‍: വിദ്യാര്‍ഥിയെ ക്ലാസ് മുറിയിലിട്ട് പൊതിരെ തല്ലി അധ്യാപകന്റെ ക്രൂരത. തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂളിലെ സാമൂഹിക ശാസ്ത്രം അധ്യാപകനായ മണികണ്ഠനാണ് വരവൂര്‍ സ്വദേശിയായ ഒമ്പതാം ക്ലാസുകാരനെ ക്രൂരമായി തല്ലിയത്. അധ്യാപകന്‍ വടികൊണ്ട് കുട്ടികളെ അടിക്കുന്നത് പതിവെന്ന് പരാതിയും ഉയര്‍ന്നിട്ടുണ്ട്. മൂന്നു ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യം ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മര്‍ദനത്തിന് ഇരയായ കുട്ടിയുടെ സഹപാഠികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പേനയുടെ തെറിച്ചുപോയ അടപ്പ് എവിടെയാണെന്ന് എത്തി നോക്കി എന്ന നിസരാ കാര്യത്തിന്റെ പേരിലാണ് തങ്ങളുടെ മകനെ പൊതിരെ തല്ലിയതെന്ന് കുടുംബം പറഞ്ഞു.
നേരത്തെയും സമാന രീതിയില്‍ മണികണ്ഠന്‍ വിദ്യാര്‍ഥികളെ മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് വിവരം. മര്‍ദനം പതിവായതോടെ ക്രൂരത പുറംലോകത്തെ അറിയിക്കുന്നതിനായി വിദ്യാര്‍ഥികള്‍ ഫോണ്‍ കൊണ്ടുവരികയും മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നുവെന്നാണ് വിവരം. സംഭവം വിവാദമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സ്‌കൂളില്‍ പിടിഎ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സിപിഎം വിപുലീകൃത ജില്ലാ യോഗത്തിന് കൊടിയിറങ്ങിയതിന് പിന്നാലെ എം. രാഘവന്‍ പാര്‍ട്ടി വിട്ടു; പാര്‍ട്ടിയേല്‍പ്പിച്ച മുഴുവന്‍ ചുമതലകളും ഒഴിഞ്ഞുവെന്ന് രാഘവന്‍, പാര്‍ട്ടി വിട്ടത് കോടിയേരിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി
Scroll to top

You cannot copy content of this page