പീഡനത്തിന് ഇരയായ 16 കാരിയെ കാണാതായി, പോയത് പ്രതിക്ക് ഒപ്പമെന്ന് സംശയം; ഓട്ടോ ഡ്രൈവറുടെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം

ആലുവ: എടത്തലയില്‍ പീഡനത്തിന് ഇരയായ 16 കാരിയെ കാണാതായി. വനിതകള്‍ മാത്രം പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നാണ് ശനിയാഴ്ച വൈകുന്നരമാണ് പെണ്‍കുട്ടിയെ കാണാതായത്. സ്ഥാപന അധികൃതരും കുടുംബവും പരാതിയുമായി പൊലീസിനെ സമീപിച്ചു. അതേസമയം പെണ്‍കുട്ടി പോയത് പോക്‌സോ കേസിലെ പ്രതിക്കൊപ്പമാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. പോക്‌സോ കേസിനെ തുടര്‍ന്ന് മൂന്നുമാസം മുമ്പാണ് കുടുംബം ആലുവയിലേക്ക് താമസം മാറിയത്. തുടര്‍ന്ന് പെണ്‍കുട്ടി ആലുവയിലെ സ്ഥാപനത്തില്‍ താമസിച്ചു പഠിച്ചുവരികയായിരുന്നു. കുട്ടി ശനിയാഴ്ച രാത്രി എടത്തലയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. …

കൊപ്രബസാര്‍ ദേശീയപാത: ഡ്രൈനേജ് കം നടപ്പാതയില്‍ വെളിച്ചമില്ല; രാത്രികാലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

മൊഗ്രാല്‍: മൊഗ്രാല്‍ കൊപ്രബസാര്‍-പെര്‍വാഡ് പ്രദേശത്തെ ജനങ്ങള്‍ക്കും, സ്‌കൂള്‍-മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും ദേശീയപാത മുറിച്ചു കടക്കാനുള്ള ഏക വഴിയായ കൊപ്ര ബസാറിന് സമീപത്തെ ഡ്രൈനേജ് കം നടപ്പാതയില്‍ വെളിച്ചമില്ലാത്തതു നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ഭാഗത്തുള്ള ആരാധനാലയങ്ങളിലേക്കും സ്‌കൂള്‍- മദ്രസകളിലേക്കും റേഷന്‍ കടയിലേക്കുമൊക്കെ പോകാന്‍ പ്രദേശവാസികള്‍ ആശ്രയിക്കുന്നത് ഈ മിനി അടിപ്പാത രൂപത്തിലുള്ള ഓവുചാല്‍ കം നടപ്പാതയെ യാണ്. ഇതിലൂടെ ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ പോലും കഴിയില്ല. അപകടങ്ങള്‍ ഒഴിവാക്കാനും, വാഹനങ്ങള്‍ പോകാതിരിക്കാനും കമ്പിവേലി സ്ഥാപിച്ചിട്ടുമു ണ്ട്. ഇതില്‍ നാട്ടുകാര്‍ക്ക് പരിഭവവുമില്ല.എന്നാല്‍ …

വെള്ളരിക്കുണ്ട് ചീര്‍ക്കയത്തെ അന്തിതിരിയന്‍ കെ.പി ബാലന്‍ അന്തരിച്ചു

വെള്ളരിക്കുണ്ട്: കിണാവൂര്‍ ശ്രീ കണ്ണന്‍ കുന്ന് ഭഗവതി ക്ഷേത്രത്തിലെ അന്തിതിരിയന്‍ ചീര്‍ക്കയത്തെ കെ.പി. ബാലന്‍ (74) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ 7 മണി വരെ ചീര്‍ക്കയത്തെ വീട്ടില്‍ പൊതുദര്‍ശനത്തിനുവക്കും. സംസ്‌കാരം 11 മണിക്ക് നീലായായി കരപ്പാത്ത് തറവാട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ജാനകി. മക്കള്‍: മധു, രമ, രതി. മരുമക്കള്‍: സുകുമാരന്‍, ശ്രീരഞ്ജിനി.

ബേത്തൂര്‍പാറയില്‍ വീട്ടമ്മ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വി നാരായണന്റെ ഭാര്യ എന്‍ ശോഭ(50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് വീടിന് സമീപത്തെ ഷെഡിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് 2 ന് ബേത്തൂര്‍ പാറയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മക്കള്‍: ശോഭിത, നിഖിത, നിഷിത. മരുമകന്‍: ദീപേഷ്. സഹോദരങ്ങള്‍: …

കുറ്റിപ്പുറത്ത് ദേശീയ പാതയില്‍ ബസ് കാറിന് മുകളില്‍ മറിഞ്ഞു, ഒരാള്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതരം, നിരവധി പേര്‍ക്ക് പരിക്ക്

കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയപാതയില്‍ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ഡിവൈഡറില്‍ ബസ് തട്ടി തല കീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂര്‍ റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി വൈഷ്ണവ് ആണ് മരിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നെന്നാണ് നിഗമനം. ബസ് വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ആളുകളെ പുറത്തെടുത്തത്. പരിക്കേറ്റ ആളുകളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രി, കോട്ടക്കല്‍ …

അക്കൗണ്ടില്‍ ലക്ഷങ്ങളുടെ ഇടപാട് നടന്നു; എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപിക കീര്‍ത്തനയുടെ ജോലി തെറിച്ചു

കോഴിക്കോട്: പേരാമ്പ്രയില്‍ എംഡിഎംഎയുമായി അറസ്റ്റിലായ അധ്യാപിക കീര്‍ത്തനയെ പിരിച്ചുവിടാന്‍ ഉത്തരവ്. പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷലിസ്റ്റ് അധ്യാപികയാണ് പിടിയിലായ കീര്‍ത്തന. യുവതിയെ പിരിച്ചു വിടാന്‍ സമഗ്ര ശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രൊജക്ടറാണ് നിര്‍ദേശിച്ചത്. കരാര്‍ അടിസ്ഥാനത്തിലാണ് കീര്‍ത്തന ജോലി ചെയ്തിരുന്നത്. കീര്‍ത്തനയ്‌ക്കൊപ്പം പിടിയിലായ ചെരുവാളൂര്‍ സ്‌കൂളിലെ ടീച്ചര്‍ കാവ്യയെയും പിരിച്ചുവിടും. അധ്യാപിക പരിവേഷം മറയാക്കി എംഡിഎംഎ വിറ്റ കാവ്യയും കീര്‍ത്തനയും ലക്ഷങ്ങളുടെ ഇടപാടാണ് നടത്തിയത്. ലക്ഷങ്ങള്‍ എത്തിയതായി ഇവരുടെ അക്കൗണ്ടില്‍ തെളിവുകളുണ്ട്. കീര്‍ത്തന ഈമാസം 11 നാണ് പിടിയിലായത്. …

റെയില്‍വെ സ്‌റ്റേഷന്‍ പാഴ്‌സല്‍ ഓഫീസ് വാക്കാല്‍ ഉത്തരവില്‍ പുനഃസ്ഥാപിച്ചു; ഇന്നലെ രണ്ടു പാഴ്‌സലുകള്‍ ബുക്ക് ചെയ്തു

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ പാഴ്‌സല്‍ ഓഫീസ് നിറുത്തലാക്കിയ റെയില്‍വെ ഉത്തരവ് വാക്കാല്‍ പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് രണ്ടു പാഴ്‌സലുകള്‍ ഇവിടെ നിന്ന് ബുക്ക് ചെയ്തയച്ചു. അതേ സമയം പാഴ്‌സല്‍ ഓഫീസ് നിര്‍ത്തലാക്കിക്കൊണ്ടു റെയില്‍വെ പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിച്ചിട്ടില്ല.പാഴ്‌സല്‍ ഓഫീസ് നിറുത്തലാക്കിയതിനെതിരെ രണ്ടു ദിവസമായി പാസഞ്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാഴ്‌സല്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയായിരുന്നു. അതോടൊപ്പം പാഴ്‌സല്‍ ഓഫീസ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സതേണ്‍ റെയില്‍വെ ജനറല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്‌സ്യല്‍ മാനേജര്‍ എന്നിവര്‍ക്ക് നിവേദനവും നല്‍കിയിരുന്നു. …

അയല്‍വാസിക്ക് നല്‍കിയ പണം തിരികെ ചോദിക്കാത്തതില്‍ ഭാര്യയ്ക്ക് മര്‍ദ്ദനം; ഭര്‍ത്താവിനെതിരെ കേസ്

ചെറുവത്തൂര്‍: അയല്‍വാസിക്ക് കടംകൊടുത്ത പണം തിരികെ ചോദിച്ചില്ലെന്ന കാരണത്താല്‍ ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ചെറുവത്തൂര്‍ മുണ്ടക്കണ്ടം പത്രവളപ്പില്‍ ഇന്ദിര(56)യാണ് അക്രമത്തിന് ഇരയായത്. ഭര്‍ത്താവ് ബാലകൃഷ്ണനെതിരെ ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. മുടിക്ക് പിടിച്ച് തല ഗ്രില്‍സിലിടിക്കുകയും കൈക്ക് പിടിച്ച് ചുമരില്‍ തള്ളിയിട്ടു പരിക്കേല്‍പ്പിച്ചു എന്നാണ് പരാതി. വീട്ടമ്മ ചെറുത്തൂരിലെ ആശുപത്രിയില്‍ ചികില്‍സ തേടി.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ (തിങ്കള്‍) ജില്ലയില്‍

കാസര്‍കോട്: ആഭ്യന്തര വകുപ്പു മന്ത്രി രമേശ് ചെന്നിത്തല നാളെ (തിങ്കള്‍) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. വിദ്യാനഗറില്‍ രാവിലെ ഒന്‍പതുമണിക്ക് പൊതു പരിപാടി. 9.30ന് നായന്മാര്‍മൂല ടി ഐ എച്ച് എസ് എസില്‍ ജില്ലാ പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. 11നും 11.30നും 12.30നും മറ്റു വിവിധ പരിപാടികള്‍ ഉണ്ട്.

ചെറുവത്തൂര്‍ പ്രസ് ഫോറം ഭാരവാഹികള്‍ ചുമതലയേറ്റു

ചെറുവത്തൂര്‍: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ചെറുവത്തൂര്‍ പ്രസ് ഫോറത്തിന്റെ ഭാരവാഹികള്‍ ചുമതലയേറ്റു. സുധീരന്‍ മയ്യിച്ച (പ്രസിഡന്റ്) ബാലചന്ദ്രന്‍ എരവില്‍, പ്രകാശന്‍ മാണിയാട്ട്(വൈസ് പ്രസിഡന്റുമാര്‍), ഉദിനൂര്‍ സുകുമാരന്‍(സെക്രട്ടറി) ദിജേഷ് പട്ടോട്, കുഞ്ഞിക്കണ്ണന്‍ മുട്ടത്ത്(ജോയിന്റ് സെക്രട്ടറിമാര്‍), വിജിന്‍ദാസ് കിനാത്തില്‍(ട്രഷറര്‍) എന്നിവരാണ് ചുമതലയേറ്റത്. യോഗത്തില്‍ പ്രകാശന്‍ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. പ്രസ് ഫോറത്തിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ആഗസ്ത് മാസം തന്നെ നടത്താനും പ്രസ് ഫോറത്തിന്റെ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും യോഗം തീരുമാനിച്ചു.

പ്ലസ്ടു പരീക്ഷ പാസാവാത്ത മനോവിഷമം; പയ്യന്നൂരില്‍ 17 കാരന്‍ തൂങ്ങിമരിച്ചു

പയ്യന്നൂര്‍: 17 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കെട്ടറുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം സമുദായ ശ്മശാനത്തില്‍. പ്ലസ്ടു പരീക്ഷ ജയിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പറയുന്നു. തൃക്കരിപ്പൂര്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ട് ദിവസം ക്ലാസില്‍ …

യഫ തായലങ്ങാടി ഭാരവാഹികൾ

കാസർകോട്:കലാകായിക സാംസ്‌കാരിക കാരുണ്യ രംഗത്തെ ജില്ലയിലെ മികച്ച ക്ലബ്ബുകളിലൊന്നായ യഫ തായലങ്ങാടി ഭാരവാഹികളെ തിരഞ്ഞെടുത്തു.നാച്ചു കെ.ബി (പ്രസി), അസ്ലം എം.(ജന. സെക്ര), നൗഷാദ് ബായിക്കര (ട്രഷ), ഷാനു കൊച്ചി,റിയാസ് സാഹിബ് (വൈ.പ്രസി), ജമീൽകൊച്ചി, ജുനൈദ് (ജോ:സെക്ര), അബ്‌ദു കൊച്ചി , നെച്ചി (ചാരിറ്റി), ഷയാൻ , റൗമു (ഫുട്ബോൾ ), അനു ,സദാ ഡൈങ്കു (ക്രിക്കറ്റ് ), ഷയാഫ്(മീഡിയ), അന്തു (ക്ലബ്ബ് സൂപ്പർവൈസർ )എന്നിവരാണ് ഭാരവാഹികൾ .

കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കിയില്ല; ചോദ്യംചെയ്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തി

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കെരാംപാറ സ്വദേശിയായ ഷെഫീഖ്(24) ആണ് കൊല്ലപ്പെട്ടത്. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് സംഭവം. കാളവണ്ടിയുമായി പോകുന്നതിനിടെ വഴി നല്‍കാത്തതിനെച്ചൊല്ലി ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. നെല്‍സണ്‍, ജെന്‍സണ്‍ എന്നിവരാണ് ഷെഫീഖിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെയാണ് സംഭവം. പ്രതിയായ നെല്‍സണ്‍ കാളവണ്ടിയുമായി പോകുന്നതിനിടെ ബൈക്കില്‍ എത്തിയ ഷെഫീഖിന് വഴി നല്‍കിയില്ല. ഇത് ഷെഫീഖ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ നെല്‍സണ്‍, ജെന്‍സണ്‍ എന്നിവര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ യുവാവ് മരിച്ചിരുന്നു. ഷെഫീഖിന്റെ മൃതദേഹം …

ജോഡ്കല്ലിലെ 112 ഗ്രാം എംഡിഎംഎ വേട്ട; കേസിലെ മൂന്നാം പ്രതി അബ്ദുല്‍ സമദ് അറസ്റ്റില്‍

കാസര്‍കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് ജോഡ്കല്ലില്‍ 112 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കയ്യാര്‍ സ്വദേശി അബ്ദുല്‍ സമദ്(31) ആണ് അറസ്റ്റിലായത്. ഇന്‍സ്‌പെക്ടര്‍ പികെ ജിജീഷാണ് സോങ്കാലില്‍ വച്ച് യുവാവിനെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു. എംഡിഎംഎ കൊണ്ടുവരാനാവശ്യമായ പണം നല്‍കിയത് സമദായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് പൊലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്. ജോഡ്കല്‍ ആദര്‍ശ് നഗറിലെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 112 …

കൃഷ്ണന് മഹമൂദിന്റെ ഖബറിടത്തില്‍ പോകാതിരിക്കാനാവുന്നില്ല: നാട്ടുകാര്‍ക്ക് ഇതു നൊമ്പര കാഴ്ച

മൊഗ്രാല്‍: മനുഷ്യന്‍ ഒരു സാമൂഹിക ജീവി എന്ന നിലക്ക് നല്ല സൗഹൃദ ബന്ധങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകാറുണ്ട്. അത് ജീവിതത്തില്‍ സന്തോഷവും, ആനന്ദവും പ്രദാനം ചെയ്യുന്നുമുണ്ട്. ഒരു ചെറുപുഞ്ചിരിയില്‍ തുടങ്ങിയ സൗഹൃദം പലപ്പോഴും ചിലരിലെങ്കിലും ഒരിക്കലും വേര്‍പ്പെടുത്താനാവാത്ത വിധം ദൃഢമാകാറുണ്ട്. ജാതി-മത-പ്രായ ഭേദമന്യേ മനസ്സുകള്‍ തമ്മില്‍ ഇടപഴകുന്ന ഈ ബന്ധത്തിന്റെ ഒരു നേര്‍ക്കാഴ്ചയാണ് മൊഗ്രാലില്‍ ചളിയങ്കോട് റേഷന്‍ കട നടത്തുന്ന കൃഷ്ണന്‍ പെര്‍വാഡിന്റേത്.കാസര്‍കോട്ട് വസ്ത്ര വ്യാപാരിയായിരുന്ന മൊഗ്രാല്‍ മഹമൂദ് ബ്രാന്‍ഡും കൃഷ്ണനും തമ്മിലുണ്ടായിരുന്നത് വലിയ സൗഹൃദബന്ധമായിരുന്നു. സൗഹൃദം പലപ്പോഴും …

ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല; 15 അടി താഴ്‌ചയുള്ള കുഴിയിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം, അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധം

ന്യൂഡൽഹി: മഴവെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ആറുവയസുകാരന് ദാരുണാന്ത്യം. ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാര്‍ക്ക് മേഖലയിലാണ് സംഭവം. കേന്ദ്രീയ വിദ്യാലയം വൈസ് പ്രിൻസിപ്പൽ ശിവൻ യാദവിന്റെ മകൻ അവ്യാൻ സൂര്യയാണ് ബോറിങ് ജോലികള്‍ക്കായി തയാറാക്കിയ കുഴിയില്‍ വീണ് മരിച്ചത്. ശനിയാഴ്ചയാണ് അപകടമുണ്ടായത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ഏതാണ്ട് 15 അടി താഴ്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്രേറ്റർ നോയിഡ അതോറിറ്റി ബോറിങ് ജോലികൾക്കായി കുഴിച്ച ഈ അപകടസാധ്യതയുള്ള മേഖലയില്‍ സുരക്ഷാവേലിയോ …

രാത്രിയിൽ യാത്രക്കാർ ബുദ്ധിമുട്ടില്ല, ഒന്‍പതു മണിക്ക് ശേഷം കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസുകള്‍

കാസർകോട്: ഇനി കാസർകോട് നഗരത്തിൽ എത്തുന്ന യാത്രക്കാർ ബുദ്ധിമുട്ടില്ല.രാത്രി ഒന്‍പതിന് ശേഷം കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി ബസുകള്‍ സർവീസ് നടത്തുമെന്ന് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ പറഞ്ഞു. രാത്രി 9.20ന് കാസര്‍കോട് നിന്ന് കാഞ്ഞങ്ങാടേക്കും തിരിച്ച് കാഞ്ഞങ്ങാട് നിന്ന് കാസര്‍കോടേക്കും ഓരോ ബസുകള്‍ സര്‍വ്വീസ് നടത്തുമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചതായി എം എൽ എ പറഞ്ഞു. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തില്‍ എം എല്‍ എ ഉന്നയിച്ച വിഷയം പരിഗണിച്ചാണ് ഈ തീരുമാനം. …

കേന്ദ്രമന്ത്രിയുടെ രാജി : കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തി

കാഞ്ഞങ്ങാട്:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ്‌ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് ആഹ്ലാദ പ്രകടനം നടത്തി. നീറ്റ് സി ബി എസ് ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിൽ നടന്ന സമരത്തിനു ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ നടത്തിയ പോരാട്ടവും പിന്തുണയുമാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ രാജി വെക്കാൻനിർബന്ധിതമാക്കിയതെന്നു പ്രകടനം അവകാശപ്പെട്ടു. ഹക്കിം കുന്നിൽ, സാജിദ് മൗവ്വൽ, ബി …