കാസര്‍കോട്: ബേത്തൂര്‍പാറയില്‍ വീട്ടമ്മയെ ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വി നാരായണന്റെ ഭാര്യ എന്‍ ശോഭ(50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് വീടിന് സമീപത്തെ ഷെഡിന്റെ കഴുക്കോലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേഡകം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് 2 ന് ബേത്തൂര്‍ പാറയിലെ വീട്ടിലെത്തിക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. മക്കള്‍: ശോഭിത, നിഖിത, നിഷിത. മരുമകന്‍: ദീപേഷ്. സഹോദരങ്ങള്‍: സുശീല, ബാലകൃഷ്ണന്‍, സരോജിനി, ഉണ്ണികൃഷ്ണന്‍.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056).







