പയ്യന്നൂര്‍: 17 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ടോത്ത് നരിയഞ്ചേരിയിലെ ആനിടില്‍ കിഴക്കിനകത്ത് വീട്ടില്‍ പി.യദുകൃഷ്ണന്‍(17)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടിലെ സ്റ്റെയര്‍കേസിന്റെ ഇരുമ്പ് കൈവരിയില്‍ ഷാളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ കെട്ടറുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം സമുദായ ശ്മശാനത്തില്‍. പ്ലസ്ടു പരീക്ഷ ജയിക്കാത്തതില്‍ മനോവിഷമമുണ്ടായിരുന്നതായി സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പറയുന്നു. തൃക്കരിപ്പൂര്‍ പോളിടെക്നിക്ക് കോളേജില്‍ രണ്ട് ദിവസം ക്ലാസില്‍ പോയിരുന്നു. കണ്ടോത്ത് നരിയഞ്ചേരിയിലെ എ.കെ.മുരളീകൃഷ്ണന്റെയും (ജ്യോത്സ്യര്‍) പയ്യാടക്കത്ത് അജിതയുടെയും മകനാണ്.








