രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പൊളിഞ്ഞു: വി.കെ. സജീവൻ
കാഞ്ഞങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ വിദ്യാർഥി സമരത്തിൽ നുഴഞ്ഞുകയറിയ രാജ്യവിരുദ്ധ ശക്തികൾ നിരാശരായെന്നും രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ. സജീവൻ പറഞ്ഞു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും നീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ചും നരേന്ദ്ര മോദി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥി സമരത്തെ വലിയ സംഘർഷത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് …
Read more “രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പൊളിഞ്ഞു: വി.കെ. സജീവൻ”