കാഞ്ഞങ്ങാട്:കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വെച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കോൺഗ്രസ്
ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട്ട് ആഹ്ലാദ പ്രകടനം നടത്തി.
നീറ്റ് സി ബി എസ് ഇ പരീക്ഷകളിലെ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്നാവശ്യപ്പെട്ടു ഡൽഹിയിൽ നടന്ന സമരത്തിനു ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ നടത്തിയ പോരാട്ടവും പിന്തുണയുമാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാനെ രാജി വെക്കാൻനിർബന്ധിതമാക്കിയതെന്നു പ്രകടനം അവകാശപ്പെട്ടു. ഹക്കിം കുന്നിൽ, സാജിദ് മൗവ്വൽ, ബി പി പ്രദീപ് കുമാർ, എം സി പ്രഭാകരൻ, പി വി സുരേഷ്, ഡോ : കെ വി ശശിധരൻ, വിജയൻ, ടോമി പ്ലാച്ചേരി,സോമ ശേഖര ഷേണി, ശ്രീജിത്ത് മാടക്കൽ,തോമസ് മാത്യു,ബ്ലോക്ക്, പ്രസിഡന്റുമാരായ ഉമേശൻ ബേളൂർ,മധുസൂദനൻ ബാലൂർ,ഭക്ത വത്സലൻ, കെ കെ ബാബു, ഉനൈസ് ബേടകം, സി വി ഭാവനൻ, കെ പി ബാലകൃഷ്ണൻ, പി വി ചന്ദ്രശേഖരൻ നേതൃത്വം നൽകി.







